---
title: "'സഭയിൽ വേണ്ടത് സമൂസയല്ല, സർക്കാരിനെതിരെയുള്ള ശബ്ദം'; രാഘവ് ഛദ്ദക്കെതിരെ ആഞ്ഞടിച്ച് സൗരഭ് ഭരദ്വാജ്"
english_title: "'What is needed in the House is not samosas, but a voice against the government'; Saurabh Bhardwaj lashes out at Raghav Chadha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351379/what-is-needed-in-the-house-is-not-samosas-but-a-voice-against-the-government-saurabh-bhardwaj-lashes-out-at-raghav-chadha"
published_at: "2026-04-03T16:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cfa03caadce_sdeter.jpg"
keywords: []
---

# 'സഭയിൽ വേണ്ടത് സമൂസയല്ല, സർക്കാരിനെതിരെയുള്ള ശബ്ദം'; രാഘവ് ഛദ്ദക്കെതിരെ ആഞ്ഞടിച്ച് സൗരഭ് ഭരദ്വാജ്

> **Lead Summary:** ന്യൂഡൽഹി: രാജ്യസഭാ ഉപനേതാവ് സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ആം ആദ്മി പാർട്ടിയിൽ ഭിന്നത രൂക്ഷമാകുന്നു. തന്നെ പുറത്താക്കിയതിനെ ചോദ്യം ചെയ്ത രാഘവ് ഛദ്ദയ്ക്ക് മറുപടിയുമായി ഡൽഹി കൺവീനർ സൗരഭ് ഭരദ്വാജ് രംഗത്തെത്തി. പാർലമെന്റിൽ ഉയർത്തേണ്ടത് രാജ്യത്തിന്റെ പ്രശ്നങ്ങളാണെന്നും അല്ലാതെ ലഘുഭക്ഷണങ്ങളെക്കുറിച്ചുള്ള ചർച്ചകളല്ലെന്നും സൗരഭ് പരിഹസിച്ചു

## Article Content

ന്യൂഡൽഹി: രാജ്യസഭാ ഉപനേതാവ് സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ആം ആദ്മി പാർട്ടിയിൽ ഭിന്നത രൂക്ഷമാകുന്നു. തന്നെ പുറത്താക്കിയതിനെ ചോദ്യം ചെയ്ത രാഘവ് ഛദ്ദയ്ക്ക് മറുപടിയുമായി ഡൽഹി കൺവീനർ സൗരഭ് ഭരദ്വാജ് രംഗത്തെത്തി. പാർലമെന്റിൽ ഉയർത്തേണ്ടത് രാജ്യത്തിന്റെ പ്രശ്നങ്ങളാണെന്നും അല്ലാതെ ലഘുഭക്ഷണങ്ങളെക്കുറിച്ചുള്ള ചർച്ചകളല്ലെന്നും സൗരഭ് പരിഹസിച്ചു

> ഭീരുത്വ രാഷ്ട്രീയമെന്ന് വിമർശനം: കേന്ദ്രസർക്കാർ ഭരണഘടനയെ വെല്ലുവിളിക്കുമ്പോൾ രാഘവ് നിശബ്ദത പാലിക്കുകയാണെന്ന് സൗരഭ് ആരോപിച്ചു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചപ്പോൾ രാഘവ് അതിന് തയ്യാറായില്ലെന്നും ഇലക്ഷൻ കമ്മീഷണർക്കെതിരെയുള്ള പ്രമേയത്തിൽ ഒപ്പിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "പേടിച്ചാൽ മരിച്ചു എന്നാണ് അർത്ഥം" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ ജയിലിലായിരുന്ന സമയത്ത് രാഘവ് വിദേശത്തേക്ക് പോയതിനെയും സൗരഭ് കടുത്ത ഭാഷയിൽ വിമർശിച്ചു.

തന്നെ നിശബ്ദനാക്കാൻ ശ്രമിച്ചേക്കാം, പക്ഷേ പരാജയപ്പെടുത്തില്ലെന്ന് രാഘവ് വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചു. സാധാരണക്കാരുടെ ശബ്ദമാണ് താൻ ഉയർത്തിയതെന്നും എന്തിനാണ് തന്നെ മാറ്റിനിർത്തുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഘവ് ഛദ്ദയ്ക്ക് പകരം പഞ്ചാബിൽ നിന്നുള്ള എംപി അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എഎപി രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്ത് നൽകി. രാഘവിന് സംസാരിക്കാൻ സമയം അനുവദിക്കരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അച്ചടക്കലംഘനവും പാർട്ടി നിലപാടുകളിൽ നിന്നുള്ള വ്യതിയാനവുമാണ് നടപടിക്ക് പിന്നിലെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351379/what-is-needed-in-the-house-is-not-samosas-but-a-voice-against-the-government-saurabh-bhardwaj-lashes-out-at-raghav-chadha)