---
title: "'ടിക്കറ്റ് വേണ്ട, വോട്ട് മതി'; സൗജന്യ യാത്രയുമായി യുഡിഎഫ് ,ബസ്സിൽ കയറി ഉറപ്പ് നൽകി രമേശ് പിഷാരടിയും കെ.സി. വേണുഗോപാലും"
english_title: "'No ticket, just vote'; Ramesh Pisharody and K.C. Venugopal promised to board the UDF bus with free travel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351371/no-ticket-just-vote-ramesh-pisharody-and-kc-venugopal-promised-to-board-the-udf-bus-with-free-travel"
published_at: "2026-04-03T16:18:00+05:30"
category: "Palakkad"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf9b48f0ff8_esrew34.jpg"
keywords: []
---

# 'ടിക്കറ്റ് വേണ്ട, വോട്ട് മതി'; സൗജന്യ യാത്രയുമായി യുഡിഎഫ് ,ബസ്സിൽ കയറി ഉറപ്പ് നൽകി രമേശ് പിഷാരടിയും കെ.സി. വേണുഗോപാലും

> **Lead Summary:** പാലക്കാട്:**[** യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ 'സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര' പദ്ധതിയുടെ പ്രചാരണത്തിനായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നടൻ രമേശ് പിഷാരടിയും പാലക്കാട് കെഎസ്ആർടിസി ബസ്സിൽ യാത്ര നടത്തി. കോട്ടമൈതാനത്ത് നിന്ന് ആരംഭിച്ച യാത്രയിൽ യാത്രക്കാരുമായി സംവദിച്ചും അവരുടെ അഭിപ്രായങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

## Article Content

പാലക്കാട്:**[** യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ 'സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര' പദ്ധതിയുടെ പ്രചാരണത്തിനായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നടൻ രമേശ് പിഷാരടിയും പാലക്കാട് കെഎസ്ആർടിസി ബസ്സിൽ യാത്ര നടത്തി. കോട്ടമൈതാനത്ത് നിന്ന് ആരംഭിച്ച യാത്രയിൽ യാത്രക്കാരുമായി സംവദിച്ചും അവരുടെ അഭിപ്രായങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഉടനടി നടപ്പാക്കുന്ന 'ഇന്ദിരാ ഗ്യാരണ്ടി' പദ്ധതിയാണിതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. സ്ത്രീകളുടെ യാത്രാസ്വാതന്ത്ര്യവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  പദ്ധതി കെഎസ്ആർടിസിയെ തകർക്കുമെന്ന എൽഡിഎഫ് ആരോപണത്തെ വേണുഗോപാൽ തള്ളി. കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് സർക്കാർ ഇത് വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും ടിക്കറ്റ് തുക സബ്‌സിഡിയായി സർക്കാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 യാത്രക്കാരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞും തമാശകൾ പങ്കുവെച്ചും രമേശ് പിഷാരടിയും യാത്രയിൽ സജീവമായിരുന്നു. ബസ്സിലുണ്ടായിരുന്ന സ്ത്രീകളുടെ പ്രതികരണം പദ്ധതിയുടെ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351371/no-ticket-just-vote-ramesh-pisharody-and-kc-venugopal-promised-to-board-the-udf-bus-with-free-travel)