---
title: "കില്ലാടി തന്നെ ....: പരശുരാം എക്‌സ്‌പ്രസിൽ യുവതിയെ ആക്രമിച്ച് മാല കവർന്നു; മോഷ്ടാവ് ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു"
english_title: "Theft in the general compartment of the Parasuram Express"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351330/Theft-in-the-general-compartment-of-the-Parasuram-Express-NEW-"
published_at: "2026-04-03T14:01:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf7c1b831e6_TRAIN_.jpg"
keywords: []
---

# കില്ലാടി തന്നെ ....: പരശുരാം എക്‌സ്‌പ്രസിൽ യുവതിയെ ആക്രമിച്ച് മാല കവർന്നു; മോഷ്ടാവ് ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന പരശുരാം എക്‌സ്‌പ്രസിൽ യുവതിയെ ആക്രമിച്ച് മാല കവർന്നു. ഇന്നലെ രാത്രി കഴക്കൂട്ടത്തിനും കൊച്ചുവേളിക്കും ഇടയിൽ വെച്ചായിരുന്നു സംഭവം. ജനറൽ കംപാർട്ട്‌മെന്റിൽ യാത്ര ചെയ്തിരുന്ന യുവതിയുടെ മാലയും മൊബൈൽ ഫോണും കവരാൻ ശ്രമിച്ച മോഷ്ടാവ്, മാലയുമായി ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന പരശുരാം എക്‌സ്‌പ്രസിൽ യുവതിയെ ആക്രമിച്ച് മാല കവർന്നു. ഇന്നലെ രാത്രി കഴക്കൂട്ടത്തിനും കൊച്ചുവേളിക്കും ഇടയിൽ വെച്ചായിരുന്നു സംഭവം. ജനറൽ കംപാർട്ട്‌മെന്റിൽ യാത്ര ചെയ്തിരുന്ന യുവതിയുടെ മാലയും മൊബൈൽ ഫോണും കവരാൻ ശ്രമിച്ച മോഷ്ടാവ്, മാലയുമായി ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തിനിടെ പരിക്കേറ്റ യുവതി തമ്പാനൂർ റെയിൽവേ പൊലീസിലും തുടർന്ന് തുമ്പ പൊലീസിലും പരാതി നൽകി. ട്രെയിൻ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയുണ്ടാക്കുന്ന സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**

**

**

**

**

**

**

**

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351330/Theft-in-the-general-compartment-of-the-Parasuram-Express-NEW-)