---
title: "'കാഫിർന്' ശേഷം 'ഖൗമിലെ കുട്ടി';എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്"
english_title: "After 'Kafir', 'Khaumile Kutti'; LDF candidate T.P. Ramakrishnan gets notice from Election Commission"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351323/is-there-fuel-in-the-vehicle-if-not-you-will-be-fined-at-the-pass-strict-control-at-the-thamarassery-pass"
published_at: "2026-04-03T13:34:00+05:30"
category: "Kozhikode"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf77fe6b589_estrewsrd.jpg"
keywords: []
---

# 'കാഫിർന്' ശേഷം 'ഖൗമിലെ കുട്ടി';എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

> **Lead Summary:** കോഴിക്കോട്: **[**പേരാമ്പ്രയിൽ എൽഡിഎഫ് പ്രചാരണ വാഹനത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയക്കെതിരെ മതസ്പർദ്ധ വളർത്തുന്ന രീതിയിൽ അനൗൺസ്‌മെന്റ് നടത്തിയെന്ന പരാതിയിൽ എൽഡിഎഫ് കൺവീനറും സ്ഥാനാർത്ഥിയുമായ ടി.പി. രാമകൃഷ്ണന് ഡെപ്യൂട്ടി കളക്ടർ നോട്ടീസ് അയച്ചു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി യുഡിഎഫ് നൽകിയ പരാതിയിലാണ് വിശദീകരണം തേടിയിരിക്കുന്നത്.

## Article Content

കോഴിക്കോട്: **[**പേരാമ്പ്രയിൽ എൽഡിഎഫ് പ്രചാരണ വാഹനത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയക്കെതിരെ മതസ്പർദ്ധ വളർത്തുന്ന രീതിയിൽ അനൗൺസ്‌മെന്റ് നടത്തിയെന്ന പരാതിയിൽ എൽഡിഎഫ് കൺവീനറും സ്ഥാനാർത്ഥിയുമായ ടി.പി. രാമകൃഷ്ണന് ഡെപ്യൂട്ടി കളക്ടർ നോട്ടീസ് അയച്ചു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി യുഡിഎഫ് നൽകിയ പരാതിയിലാണ് വിശദീകരണം തേടിയിരിക്കുന്നത്.

മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ട് ചോദിക്കുന്നുവെന്നും 'നമ്മുടെ ഖൗമിലെ (സമുദായത്തിലെ) കുട്ടിക്ക് വോട്ട് ചെയ്യണം' എന്ന് പ്രചരിപ്പിക്കുന്നുവെന്നും ആരോപിക്കുന്ന അനൗൺസ്‌മെന്റാണ് എൽഡിഎഫ് വാഹനത്തിൽ നടന്നത്. ഇത് വർഗീയ ധ്രുവീകരണത്തിന് വേണ്ടിയുള്ള ബോധപൂർവമായ ശ്രമമാണെന്നും 'കാഫിർ' സ്ക്രീൻഷോട്ട് വിവാദത്തിന്റെ തുടർച്ചയാണിതെന്നും യുഡിഎഫ് ആരോപിക്കുന്നു.

ഇത്തരമൊരു അനൗൺസ്‌മെന്റിനെക്കുറിച്ച് നേതൃത്വം അറിഞ്ഞിട്ടില്ലെന്നും കാര്യങ്ങൾ പരിശോധിക്കുമെന്നുമാണ് എൽഡിഎഫ് കേന്ദ്രങ്ങളുടെ വിശദീകരണം. മതസ്പർദ്ധ വളർത്തുന്ന പ്രചാരണം നടത്തിയിട്ടില്ലെന്നും അവർ അവകാശപ്പെടുന്നു. യുഡിഎഫ് ഒരിക്കലും മതം പറഞ്ഞ് വോട്ട് തേടാറില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. കേവലം നാല് വോട്ടിന് വേണ്ടി സമൂഹത്തിൽ വിള്ളലുണ്ടാക്കുന്ന ഇത്തരം നടപടികൾ അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351323/is-there-fuel-in-the-vehicle-if-not-you-will-be-fined-at-the-pass-strict-control-at-the-thamarassery-pass)