---
title: "രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയാഘോഷത്തിൽ റസാഖോ? ബിജെപി ആരോപണം പുകയുന്നു"
english_title: "Is Rahul Gandhi's victory celebration a joke? BJP's allegations are making headlines"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351320/is-rahul-gandhis-victory-celebration-a-joke-bjps-allegations-are-making-headlines"
published_at: "2026-04-03T13:27:00+05:30"
category: "Palakkad"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf72fdd1049_aewsfdrq.jpg"
keywords: []
---

# രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയാഘോഷത്തിൽ റസാഖോ? ബിജെപി ആരോപണം പുകയുന്നു

> **Lead Summary:** പാലക്കാട്: **[** പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എൻ.എം.ആർ. റസാഖിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി രംഗത്ത്. മുൻപ് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചപ്പോൾ നടത്തിയ ആഹ്ലാദ പ്രകടനത്തിൽ റസാഖ് പങ്കെടുത്തെന്നാണ് ബിജെപിയുടെ വാദം. സിപഎമ്മും കോൺഗ്രസും തമ്മിലുള്ള രഹസ്യ ധാരണയുടെ തെളിവാണിതെന്ന് ബിജെപി ആരോപിക്കുന്നു.

## Article Content

പാലക്കാട്: **[** പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എൻ.എം.ആർ. റസാഖിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി രംഗത്ത്. മുൻപ് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചപ്പോൾ നടത്തിയ ആഹ്ലാദ പ്രകടനത്തിൽ റസാഖ് പങ്കെടുത്തെന്നാണ് ബിജെപിയുടെ വാദം. സിപഎമ്മും കോൺഗ്രസും തമ്മിലുള്ള രഹസ്യ ധാരണയുടെ തെളിവാണിതെന്ന് ബിജെപി ആരോപിക്കുന്നു.

വിക്ടോറിയ കോളേജിന് മുന്നിൽ നടന്ന ആഘോഷ പരിപാടികളിൽ റസാഖ് നിൽക്കുന്ന ചിത്രങ്ങൾ ബിജെപി പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. റസാഖ് നേരത്തെ കോൺഗ്രസ് പ്രവർത്തകനായിരുന്നു എന്ന വാദത്തിന് അടിവരയിടാനാണ് ബിജെപിയുടെ ശ്രമം.

എന്നാൽ ബിജെപിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എൻ.എം.ആർ. റസാഖ് പ്രതികരിച്ചു. ഇപ്പോൾ പ്രചരിക്കുന്ന ചിത്രങ്ങൾ വോട്ടെണ്ണൽ ദിവസത്തേതല്ലെന്നും, മറിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ ദിവസം എടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി മനഃപൂർവം തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ബിജെപിയും എൽഡിഎഫും തമ്മിലുള്ള ഈ പോരിൽ നിലവിൽ കക്ഷിചേരേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351320/is-rahul-gandhis-victory-celebration-a-joke-bjps-allegations-are-making-headlines)