---
title: "കോഴിക്കോട് ട്രെയിനിന് മുകളിൽ കയറിനിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച 18-കാരന് ഷോക്കേറ്റു; വിദ്യാർത്ഥി തീവ്രപരിചരണ വിഭാഗത്തിൽ"
english_title: "18 year old student in intensive care after trying to take selfie on top of Kozhikode train"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351314/18-year-old-student-in-intensive-care-after-trying-to-take-selfie-on-top-of-kozhikode-train"
published_at: "2026-04-03T12:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf6b9abebfd_shock.jpg"
keywords: []
---

# കോഴിക്കോട് ട്രെയിനിന് മുകളിൽ കയറിനിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച 18-കാരന് ഷോക്കേറ്റു; വിദ്യാർത്ഥി തീവ്രപരിചരണ വിഭാഗത്തിൽ

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) ** ട്രെയിനിന് മുകളിൽ കയറിനിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച 18കാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാനാണ് ഷോക്കേറ്റത്. നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറിനിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) ** ട്രെയിനിന് മുകളിൽ കയറിനിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച 18കാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാനാണ് ഷോക്കേറ്റത്. നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറിനിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തിക്കോടി റെയിൽവേ സ്റ്റേഷന് സമീപത്തായി നിർത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിൻ. മുകളിൽ കയറിനിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതുകയും തുടർന്ന് സിനാൻ വൈദ്യുതി ലൈനിൽ പിടിക്കുകയുമായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ സിനാനെ ആദ്യം തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് സിനാൻ ചികിത്സയിൽ കഴിയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351314/18-year-old-student-in-intensive-care-after-trying-to-take-selfie-on-top-of-kozhikode-train)