---
title: "വർക്കലയിൽ യുവാക്കളുടെ കൂട്ടയടി: എട്ടുപേർ പിടിയിൽ, സ്കൂൾ കാലത്തെ പകയെന്ന് പൊലീസ്"
english_title: "Youths gang up on each other in Varkala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351310/youths-gang-up-on-each-other-in-varkala"
published_at: "2026-04-03T12:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf6b272e1fe_11.jpg"
keywords: []
---

# വർക്കലയിൽ യുവാക്കളുടെ കൂട്ടയടി: എട്ടുപേർ പിടിയിൽ, സ്കൂൾ കാലത്തെ പകയെന്ന് പൊലീസ്

> **Lead Summary:** **തിരുവനന്തപുരം: [ **വർക്കലയിൽ യുവാക്കൾ തമ്മിലുണ്ടായ കൂട്ടയടി കേസിൽ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വക്കം സ്വദേശികളായ ബിന്യാസ്, ഹിഷാം, ആഷിഖ്, മുഹമ്മദ് ഹിഷാം എന്നിവരും അകത്തുമുറി സ്വദേശികളായ അദീഷ്, ശ്രീരാമകൃഷ്ണൻ, സജിത്ത്, എബിൻ എന്നിവരുമാണ് പിടിയിലായത്.

## Article Content

**തിരുവനന്തപുരം: [ **വർക്കലയിൽ യുവാക്കൾ തമ്മിലുണ്ടായ കൂട്ടയടി കേസിൽ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വക്കം സ്വദേശികളായ ബിന്യാസ്, ഹിഷാം, ആഷിഖ്, മുഹമ്മദ് ഹിഷാം എന്നിവരും അകത്തുമുറി സ്വദേശികളായ അദീഷ്, ശ്രീരാമകൃഷ്ണൻ, സജിത്ത്, എബിൻ എന്നിവരുമാണ് പിടിയിലായത്.

ഒരു വർഷം മുൻപ് വക്കം സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായുള്ള കുടിപ്പകയാണ് ഇപ്പോൾ വീണ്ടും അക്രമത്തിൽ കലാശിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വക്കം പണയിൽകടവ് പാലത്തിന് സമീപമായിരുന്നു സംഭവം.

ഇരുചക്രവാഹനങ്ങളിൽ എത്തിയ വക്കം സ്വദേശികളെ പ്രദേശവാസികളായ മറ്റൊരു സംഘം തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വാക്കേറ്റം പെട്ടെന്നുതന്നെ രൂക്ഷമായ വലിയൊരു സംഘട്ടനമായി മാറുകയായിരുന്നു.

ഇരുവിഭാഗവും തടിക്കഷ്ണങ്ങളും കത്തികളും ഉപയോഗിച്ച് പരസ്പരം ആക്രമിച്ചതിനെ തുടർന്ന് പലർക്കും തലയ്ക്കും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. പഴയൊരു സ്കൂൾ തർക്കത്തിൽ മുതിർന്നവർ കൂടി ഇടപെട്ടതോടെയാണ് ഇരുകൂട്ടരും തമ്മിലുള്ള വൈരാഗ്യം ഇത്രത്തോളം കനത്തത്.

സംഭവത്തിൽ പ്രായപൂർത്തിയാകാത്ത നാലുപേർക്കും പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് നോട്ടീസ് നൽകി വിട്ടയച്ച പൊലീസ്, രണ്ട് കൂട്ടരും നൽകിയ പരാതികളിൽ പ്രത്യേകം കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351310/youths-gang-up-on-each-other-in-varkala)