---
title: "ബിജെപി ആസ്ഥാനത്തിന് നേരെ സ്ഫോടനം: പഞ്ചാബിൽ രണ്ട് പേർ പിടിയിൽ; ഗ്രനേഡ് എത്തിയത് പാകിസ്ഥാനിൽ നിന്ന്"
english_title: "Explosion near JP headquarters, two arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351305/explosion-near-jp-headquarters-two-arrested"
published_at: "2026-04-03T12:32:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf66a5ca728_10.jpg"
keywords: []
---

# ബിജെപി ആസ്ഥാനത്തിന് നേരെ സ്ഫോടനം: പഞ്ചാബിൽ രണ്ട് പേർ പിടിയിൽ; ഗ്രനേഡ് എത്തിയത് പാകിസ്ഥാനിൽ നിന്ന്

> **Lead Summary:** **ഛണ്ഡീഗഡ്: [ **പഞ്ചാബിലെ ചണ്ഡീഗഡിലുള്ള ബിജെപി ആസ്ഥാനത്തിന് നേരെ നടന്ന സ്ഫോടനക്കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമൻ സിംഗ്, ഗുർതേജ് സിംഗ് എന്നിവരെയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.

## Article Content

**ഛണ്ഡീഗഡ്: [ **പഞ്ചാബിലെ ചണ്ഡീഗഡിലുള്ള ബിജെപി ആസ്ഥാനത്തിന് നേരെ നടന്ന സ്ഫോടനക്കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമൻ സിംഗ്, ഗുർതേജ് സിംഗ് എന്നിവരെയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ഇവരിൽ നിന്ന് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന സംശയാസ്പദമായ വസ്തുക്കളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഏപ്രിൽ ഒന്നിന് വൈകുന്നേരം അഞ്ച് മണിയോടെ ബൈക്കിലെത്തിയ സംഘം പാർട്ടി ഓഫീസിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു.

ഭാഗ്യവശാൽ സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിനും സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് നിർമ്മിത പി-86 ഹാൻഡ് ഗ്രനേഡാണെന്നും ഇത് പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി അതിർത്തി കടത്തി എത്തിച്ചതാണെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

സ്ഫോടനത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ചും കൂടുതൽ ആളുകൾക്ക് ഇതിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വിശദമായ ചോദ്യം ചെയ്യൽ നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351305/explosion-near-jp-headquarters-two-arrested)