---
title: "ഡ്രൈ ഡേയിൽ 'ഹോം ഡെലിവറി ചങ്ങനാശേരിയിൽ അനധികൃത മദ്യവിൽപന"
english_title: "Illegal sale of liquor in Changanassery via home delivery on dry day"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351284/illegal-sale-of-liquor-in-changanassery-via-home-delivery-on-dry-day"
published_at: "2026-04-03T11:29:00+05:30"
category: "Kottayam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf57e59e494_asdere.jpg"
keywords: []
---

# ഡ്രൈ ഡേയിൽ 'ഹോം ഡെലിവറി ചങ്ങനാശേരിയിൽ അനധികൃത മദ്യവിൽപന

> **Lead Summary:** ചങ്ങനാശേരി: **[**വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള 48 മണിക്കൂർ ഡ്രൈ ഡേയിൽ അമിത ലാഭമുണ്ടാക്കാൻ ലക്ഷ്യമിട്ട് ചങ്ങനാശേരിയുടെ വിവിധ ഭാഗങ്ങളിൽ അനധികൃത മദ്യവിൽപന വ്യാപകമാകുന്നു. ചങ്ങനാശേരി ടൗൺ, തൃക്കൊടിത്താനം, കോട്ടമുറി, പറാൽ, പായിപ്പാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്.

## Article Content

ചങ്ങനാശേരി: **[**വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള 48 മണിക്കൂർ ഡ്രൈ ഡേയിൽ അമിത ലാഭമുണ്ടാക്കാൻ ലക്ഷ്യമിട്ട് ചങ്ങനാശേരിയുടെ വിവിധ ഭാഗങ്ങളിൽ അനധികൃത മദ്യവിൽപന വ്യാപകമാകുന്നു. ചങ്ങനാശേരി ടൗൺ, തൃക്കൊടിത്താനം, കോട്ടമുറി, പറാൽ, പായിപ്പാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്.

ബവ്റിജസിൽ നിന്ന് വാങ്ങുന്ന മദ്യം ചെറിയ കുപ്പികളിലേക്ക് മാറ്റി വിൽക്കുകയാണ് ചെയ്യുന്നത്. സംശയം ഒഴിവാക്കാൻ മറ്റുള്ളവരെ ഉപയോഗിച്ചാണ് ഇവർ മദ്യം വാങ്ങുന്നത്.ആവശ്യക്കാരുടെ വീടുകളിൽ മദ്യം എത്തിച്ചുനൽകാനുള്ള സൗകര്യവും ഇവർ ഒരുക്കിയിട്ടുണ്ട്. ഇതിനായി ആക്രിക്കടകളിൽ നിന്ന് പഴയ കുപ്പികൾ ശേഖരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

മുൻപ് മദ്യവിൽപനയ്ക്ക് പിടിയിലായി ജാമ്യത്തിലിറങ്ങിയവരാണ് ഈ കച്ചവടത്തിന് പിന്നിൽ വീണ്ടും സജീവമായിരിക്കുന്നത്.പൊലീസും എക്സൈസ് വിഭാഗവും മേഖലയിൽ പരിശോധന കർശനമാക്കിയിട്ടുണ്ടെന്ന് അറിയിച്ചു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351284/illegal-sale-of-liquor-in-changanassery-via-home-delivery-on-dry-day)