---
title: "ധർമ്മടത്ത് യുഡിഎഫ് ഫ്ളക്സ് ബോർഡുകൾ മോഷ്ടിച്ചതായി പരാതി; വീഡിയാേ ദൃശ്യങ്ങൾ പങ്കുവെച്ച് വി പി അബ്ദുൾ റഷീദ്"
english_title: "Complaint alleging theft of UDF flex boards in Dharmadat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351271/complaint-alleging-theft-of-udf-flex-boards-in-dharmadat-NEW"
published_at: "2026-04-03T11:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf542009e7b_CCTV_.jpg"
keywords: []
---

# ധർമ്മടത്ത് യുഡിഎഫ് ഫ്ളക്സ് ബോർഡുകൾ മോഷ്ടിച്ചതായി പരാതി; വീഡിയാേ ദൃശ്യങ്ങൾ പങ്കുവെച്ച് വി പി അബ്ദുൾ റഷീദ്

> **Lead Summary:** **കണ്ണൂർ: **ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ മോഷ്ടിച്ച് കൊണ്ടുപോകുന്നുവെന്ന് പരാതി. സിപിഐഎം പ്രവർത്തകർ എടുത്തുകൊണ്ടു പോകുന്നതായാണ് പരാതി. യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുൾ റഷീദ് തന്നെയാണ് വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചത്.

## Article Content

**കണ്ണൂർ: **ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ മോഷ്ടിച്ച് കൊണ്ടുപോകുന്നുവെന്ന് പരാതി. സിപിഐഎം പ്രവർത്തകർ എടുത്തുകൊണ്ടു പോകുന്നതായാണ് പരാതി. യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുൾ റഷീദ് തന്നെയാണ് വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചത്.

മുഴപ്പാല അനെനിമെട്ട ബൂത്ത് 31ൽ സ്ഥാപിച്ച ഫ്ളക്സാണ് കൊണ്ടുപോയത്. ഇതുവരെ ആയിരത്തോളം പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതായും അബ്ദുൽ റഷീദ് പറയുന്നുണ്ട്. ഇത് കൊണ്ടൊന്നും പിണറായി രക്ഷപ്പെടും എന്ന് കരുതേണ്ട. കേരളത്തിൽ ആദ്യം യുഡിഎഫ് ജയിക്കുന്ന മണ്ഡലം ധർമടമായിരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ നീതികേട്‌ കാണിക്കുകയാണ് എന്നും ജനങ്ങൾ പ്രതികരിക്കും എന്നും വി പി അബ്ദുൽ റഷീദ് പറഞ്ഞു.

നേരത്തെ തെരഞ്ഞെടുപ്പ് പര്യടനം തടസപ്പെടുത്തിയെന്ന പരാതിയുമായും വി പി അബ്ദുള്‍ റഷീദ് രംഗത്തുവന്നിരുന്നു. മുഴപ്പാലയിൽ വെച്ച് വാഹനം തടഞ്ഞുവെച്ചു എന്നായിരുന്നു പരാതി. സ്ഥാനാര്‍ത്ഥിക്ക് നേരെ കൊലവിളി നടത്തിയെന്നും ആരോപണമുണ്ടായിരുന്നു. സിപിഐഎം പ്രവര്‍ത്തകനാണ് വാഹനം തടഞ്ഞതെന്നും ആരോപണമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351271/complaint-alleging-theft-of-udf-flex-boards-in-dharmadat-NEW)