---
title: "കെ കരുണാകരൻ സ്മാരക ഫണ്ട് നേതാക്കൾ മുക്കി; കോൺഗ്രസിനെതിരെ പത്മജ വേണുഗോപാൽ"
english_title: "K Karunakaran memorial fund was sunk by leaders; Padmaja Venugopal against Congress"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351269/k-karunakaran-memorial-fund-was-sunk-by-leaders-padmaja-venugopal-against-congress"
published_at: "2026-04-03T11:02:00+05:30"
category: "Thrissur"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf51a2939c3_awerw4e.jpg"
keywords: []
---

# കെ കരുണാകരൻ സ്മാരക ഫണ്ട് നേതാക്കൾ മുക്കി; കോൺഗ്രസിനെതിരെ പത്മജ വേണുഗോപാൽ

> **Lead Summary:** തൃശൂർ:**[** കെ കരുണാകരൻ സ്മാരകത്തിന് വേണ്ടി പിരിച്ചെടുത്ത ഫണ്ട് കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്തെന്ന ഗുരുതര ആരോപണവുമായി തൃശൂരിലെ എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാൽ. അച്ഛനോടുള്ള സ്നേഹം കാരണം ഒട്ടേറെപ്പേർ പണം നൽകുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും എന്നാൽ ഈ തുക എവിടെപ്പോയെന്ന് ആർക്കും അറിയില്ലെന്നും പത്മജ പറഞ്ഞു.

## Article Content

തൃശൂർ:**[** കെ കരുണാകരൻ സ്മാരകത്തിന് വേണ്ടി പിരിച്ചെടുത്ത ഫണ്ട് കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്തെന്ന ഗുരുതര ആരോപണവുമായി തൃശൂരിലെ എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാൽ. അച്ഛനോടുള്ള സ്നേഹം കാരണം ഒട്ടേറെപ്പേർ പണം നൽകുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും എന്നാൽ ഈ തുക എവിടെപ്പോയെന്ന് ആർക്കും അറിയില്ലെന്നും പത്മജ പറഞ്ഞു.

കെ കരുണാകരന്റെ സ്മാരകത്തിനായി 50 കോടി രൂപ പിരിച്ചെന്ന പി സരിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പത്മജയുടെ ഈ പ്രതികരണം. കഴിഞ്ഞ ദിവസവും സ്മാരകം പണിയാൻ ഉദ്ദേശിച്ച സ്ഥലത്ത് പോയിരുന്നുവെന്നും എന്നാൽ അവിടെ യാതൊരു വികസനവും നടന്നിട്ടില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351269/k-karunakaran-memorial-fund-was-sunk-by-leaders-padmaja-venugopal-against-congress)