---
title: "മിഷൻ മുട്ടിക്കൊമ്പൻ സക്സസ്; 13 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ആനയെ മയക്കുവെടി വെച്ചു"
english_title: "Mission Muttikomban success; Elephant drugged after 13 days of waiting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351251/mission-muttikomban-success-elephant-drugged-after-13-days-of-waiting"
published_at: "2026-04-03T10:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf47b8a3d34_Elephant_drugged_after_13_days_of_waiting.jpg"
keywords: []
---

# മിഷൻ മുട്ടിക്കൊമ്പൻ സക്സസ്; 13 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ആനയെ മയക്കുവെടി വെച്ചു

> **Lead Summary:** വയനാട് : വയനാട് സുൽത്താൻ ബത്തേരിയിൽ ഭീതിപരത്തിയ 'മുട്ടിക്കൊമ്പൻ' എന്ന കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വെച്ചു. പതിമൂന്ന് ദിവസമായി തുടർന്നുപോന്ന ദൗത്യമാണ് ഇതോടെ വിജയകരമായി പൂർത്തിയായത്. ഇന്ന് പുലർച്ചെ മുതൽ വനംവകുപ്പ് സംഘം ആനയെ നിരീക്ഷിച്ചു വരികയായിരുന്നു. രാവിലെ വയനാട് താത്തൂർ വനമേഖലയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ആനയെ കണ്ടെത്താനായത്.

## Article Content

വയനാട് : വയനാട് സുൽത്താൻ ബത്തേരിയിൽ ഭീതിപരത്തിയ 'മുട്ടിക്കൊമ്പൻ' എന്ന കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വെച്ചു. പതിമൂന്ന് ദിവസമായി തുടർന്നുപോന്ന ദൗത്യമാണ് ഇതോടെ വിജയകരമായി പൂർത്തിയായത്. ഇന്ന് പുലർച്ചെ മുതൽ വനംവകുപ്പ് സംഘം ആനയെ നിരീക്ഷിച്ചു വരികയായിരുന്നു. രാവിലെ വയനാട് താത്തൂർ വനമേഖലയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ആനയെ കണ്ടെത്താനായത്.

ആർ.ആർ.ടി സംഘം ഉൾപ്പെടെയുള്ള വൻ സന്നാഹമാണ് ഈ മിഷന് പിന്നിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പലതവണ മയക്കുവെടി വെക്കാൻ ശ്രമിച്ചിരുന്നെങ്കിലും ആന കാടിനുള്ളിലേക്ക് മറഞ്ഞത് ദൗത്യത്തിന് വെല്ലുവിളിയായിരുന്നു. ഒടുവിൽ ഇന്ന് കൃത്യമായ നിരീക്ഷണത്തിലൂടെ ആനയെ കണ്ടെത്തുകയും മയക്കുവെടി വെച്ച് തളയ്ക്കുകയും ചെയ്തു.

5 കുങ്കിയാനകളാണ് ദൗത്യത്തിന്റെ ഭാഗമായത്. നൂൽപ്പുഴ പഞ്ചായത്തിലെ 5 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഒരു മാസം മുന്‍പ് വടക്കനാട് വെച്ച് ആന ഒരാളെ കൊലപ്പെടുത്തിയിരുന്നു.ഉടന്‍ തന്നെ മുട്ടിക്കൊമ്പനെ പുറത്ത് എത്തിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351251/mission-muttikomban-success-elephant-drugged-after-13-days-of-waiting)