---
title: "വിനോദയാത്ര ദുരന്തമായി: ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ കോഴിക്കോട് സ്വദേശികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു"
english_title: "Two children drown near Baoli Maqam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351247/two-children-drown-near-baoli-maqam-NEW"
published_at: "2026-04-03T10:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf467972bc8_DEATH.jpg"
keywords: []
---

# വിനോദയാത്ര ദുരന്തമായി: ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ കോഴിക്കോട് സ്വദേശികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

> **Lead Summary:** **മാനന്തവാടി: **ബാവലി മഖാമിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. വിനോദയാത്ര സംഘത്തിലെ കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ അദ്‌നാൻ ആഷിഖ് എന്നിവരാണ് മരിച്ചത്.

## Article Content

**മാനന്തവാടി: **ബാവലി മഖാമിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. വിനോദയാത്ര സംഘത്തിലെ കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ അദ്‌നാൻ ആഷിഖ് എന്നിവരാണ് മരിച്ചത്.

കേരള- കർണാടക അതിർത്തി ഗ്രാമമായ ബാവലിയിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം. വിനോദയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെ ബാവലി മഖാമിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. മൃതദേഹങ്ങൾ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനും പൊലീസ് നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351247/two-children-drown-near-baoli-maqam-NEW)