---
title: "കൗൺസിലർ പ്രശോഭ് വത്സനെതിരായ പീഡന പരാതി: ഡിജിപിയോട് വിശദീകരണം തേടി ദേശീയ വനിതാ കമ്മീഷൻ"
english_title: "Harassment complaint against Councilor Prasobh Valsan: National Commission for Women seeks explanation from DGP"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351245/harassment-complaint-against-councilor-prasobh-valsan-national-commission-for-women-seeks-explanation-from-dgp"
published_at: "2026-04-03T10:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf43c92d44c_National_Commission_for_Women_seeks_explanation_from_DGP.jpg"
keywords: []
---

# കൗൺസിലർ പ്രശോഭ് വത്സനെതിരായ പീഡന പരാതി: ഡിജിപിയോട് വിശദീകരണം തേടി ദേശീയ വനിതാ കമ്മീഷൻ

> **Lead Summary:** പാലക്കാട് : ദലിത് യുവതിയെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സൻ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടു. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇതുവരെ കൈക്കൊണ്ട നടപടികളെക്കുറിച്ച് വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും സംസ്ഥാന ഡിജിപിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാ കമ്മീഷന്റെ നടപടി.

## Article Content

പാലക്കാട് : ദലിത് യുവതിയെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സൻ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടു. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇതുവരെ കൈക്കൊണ്ട നടപടികളെക്കുറിച്ച് വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും സംസ്ഥാന ഡിജിപിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാ കമ്മീഷന്റെ നടപടി.

ജോലി വാഗ്ദാനം ചെയ്ത് പ്രശോഭ് തന്നെ പലതവണ പീഡിപ്പിച്ചുവെന്നും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. തന്റെ പേരിൽ എംഎൽഎമാർക്കും എംപിമാർക്കും ഒപ്പമുള്ള ചിത്രങ്ങൾ കാട്ടി രാഷ്ട്രീയ സ്വാധീനം പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. താൻ ഗർഭിണിയായപ്പോൾ പ്രശോഭ് ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകൾ നൽകി നിർബന്ധിച്ചുവെന്നും പരാതിയിലുണ്ട്.

പരാതിയെത്തുടർന്ന് പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നതായി റിപ്പോർട്ടുകളുണ്ട്. ലൈംഗിക അതിക്രമ കേസിൽ മുൻകൂർ ജാമ്യം തേടി പ്രശോഭ് മണ്ണാർക്കാട് എസ് ഇ എസ് ടി കോടതിയെ സമീപിച്ചിട്ചുണ്ട്. താൻ നിരപരാധിയാണെന്നും ഇത് രാഷ്ട്രീയ പ്രേരിതമായ കള്ളക്കേസാണെന്നുമാണ് ഇയാളുടെ വാദം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351245/harassment-complaint-against-councilor-prasobh-valsan-national-commission-for-women-seeks-explanation-from-dgp)