---
title: "കീറിയ നോട്ടിന് ‘മുഖത്തടി’: കൂത്താട്ടുകുളത്ത് യാത്രക്കാരനെ മർദിച്ച് കെഎസ്ആർടിസി ജീവനക്കാർ"
english_title: "'Slap in the face' for torn note: KSRTC employees beat up passenger in Koothattukulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351244/slap-in-the-face-for-torn-note-ksrtc-employees-beat-up-passenger-in-koothattukulam"
published_at: "2026-04-03T09:52:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf423812a85_WERE.jpg"
keywords: []
---

# കീറിയ നോട്ടിന് ‘മുഖത്തടി’: കൂത്താട്ടുകുളത്ത് യാത്രക്കാരനെ മർദിച്ച് കെഎസ്ആർടിസി ജീവനക്കാർ

> **Lead Summary:** കൂത്താട്ടുകുളം: **[**പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനു ജീവനക്കാരുടെ മർദനം. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം.മൂവാറ്റുപുഴയിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന യാത്രക്കാരൻ ടിക്കറ്റിനായി കീറിയ 100 രൂപ നോട്ട് നൽകിയതാണ് തർക്കത്തിന് തുടക്കമിട്ടത്. നോട്ട് മാറ്റി നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരൻ അതിന് തയ്യാറായില്ല.

## Article Content

കൂത്താട്ടുകുളം: **[**പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനു ജീവനക്കാരുടെ മർദനം. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം.മൂവാറ്റുപുഴയിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന യാത്രക്കാരൻ ടിക്കറ്റിനായി കീറിയ 100 രൂപ നോട്ട് നൽകിയതാണ് തർക്കത്തിന് തുടക്കമിട്ടത്. നോട്ട് മാറ്റി നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരൻ അതിന് തയ്യാറായില്ല.

ഇന്നലെ രാവിലെ 11നു ബസ് നിർത്തിയിട്ട് യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും മർദിച്ചത്. ബസ് ഡ്രൈവർ യാത്രക്കാരന്റെ മുഖത്തു പലതവണ അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ചില യാത്രക്കാരും മർദിക്കാൻ ഒപ്പം കൂടിയതായി ദൃശ്യത്തിൽ കാണാം. ബസിൽ നിന്ന് ഇറങ്ങാൻ പറഞ്ഞിട്ടും യാത്രക്കാരൻ തയാറാകാതെ വന്നതോടെയാണു ഡ്രൈവർ ബസ് നിർത്തിയശേഷം മർദിച്ചത് എന്നാണ് ഡ്രൈവറുടെ വിശദീകരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351244/slap-in-the-face-for-torn-note-ksrtc-employees-beat-up-passenger-in-koothattukulam)