---
title: "ഓൺലൈൻ വഴി മരുന്ന് വാങ്ങുന്നവർ സൂക്ഷിക്കുക; വ്യാജ ആയുർവേദ ഉൽപ്പന്നങ്ങളുമായി ഡൽഹി സ്വദേശി പിടിയിൽ"
english_title: "Beware of those who buy medicines online; Delhi native arrested with fake Ayurvedic products"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351241/beware-of-those-who-buy-medicines-online-delhi-native-arrested-with-fake-ayurvedic-products"
published_at: "2026-04-03T09:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf3d094121b_Delhi_native_arrested_with_fake_Ayurvedic_products.jpg"
keywords: []
---

# ഓൺലൈൻ വഴി മരുന്ന് വാങ്ങുന്നവർ സൂക്ഷിക്കുക; വ്യാജ ആയുർവേദ ഉൽപ്പന്നങ്ങളുമായി ഡൽഹി സ്വദേശി പിടിയിൽ

> **Lead Summary:** ബം​ഗ​ളൂ​രു: പ്രമുഖ ബ്രാന്റുകളുടെ ലേബലിൽ വ്യാജ ആയുർവേദ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് ഓൺലൈൻ വഴി വിൽപന നടത്തിവന്ന ഡൽഹി സ്വദേശി അറസ്റ്റിൽ. രാജീവ് ഖന്ന എന്നയാളെയാണ് പോലീസ് പിടികൂടിയത്. ശരീരഭാരം കുറയ്ക്കാനുള്ള പൊടി ഉൾപ്പെടെയുള്ള വ്യാജ ഉൽപ്പന്നങ്ങളാണ് ഇയാൾ വിപണനം നടത്തിയിരുന്നത്.

## Article Content

ബം​ഗ​ളൂ​രു: പ്രമുഖ ബ്രാന്റുകളുടെ ലേബലിൽ വ്യാജ ആയുർവേദ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് ഓൺലൈൻ വഴി വിൽപന നടത്തിവന്ന ഡൽഹി സ്വദേശി അറസ്റ്റിൽ. രാജീവ് ഖന്ന എന്നയാളെയാണ് പോലീസ് പിടികൂടിയത്. ശരീരഭാരം കുറയ്ക്കാനുള്ള പൊടി ഉൾപ്പെടെയുള്ള വ്യാജ ഉൽപ്പന്നങ്ങളാണ് ഇയാൾ വിപണനം നടത്തിയിരുന്നത്.

പ്ര​തി ഒ​ന്ന​ര വ​ർ​ഷ​മാ​യി ഈ ​ബി​സി​ന​സ് ന​ട​ത്തി​വ​രി​ക​യാ​ണ്. കൂ​ട്ടു​പ്ര​തി​ക​ളും പ്ര​തി​യു​ടെ മ​ക്ക​ളു​മാ​യ ഹി​മാ​ൻ​ഷു (29), മ​ന​ൻ ഖ​ന്ന (25) എ​ന്നി​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. ഇ​രു​വ​രും ഒ​ളി​വി​ലാ​ണ്. തു​മ​കു​രു ജി​ല്ല​യി​ലെ യാ​ര​ഗു​ണ്ടെ ഗ്രാ​മ​ത്തി​ലെ ജീ​നി ക​മ്പ​നി​യു​ടെ ഉ​ട​മ​യാ​യ ധ​ന​ല​ക്ഷ്മി 2025ൽ ​നൽകിയ പ​രാ​തിയിലാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ലെ ആ​ർ.​കെ. ട്രേ​ഡേ​ഴ്‌​സ് ജീ​നി ക​മ്പ​നി​യു​ടെ ട്രേ​ഡ് മാ​ര്‍ക്ക് ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും അ​തേ ബ്രാ​ൻ​ഡി​ല്‍ ഓ​ൺ​ലൈ​നാ​യി ഉ​ൽ​പ​ന്ന​ങ്ങ​ൾ വിറ്റെന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. മാ​ർ​ച്ച് 27 ന് ​ന്യൂ​ഡ​ൽ​ഹി​യി​ലെ ഷാ​ലി​മാ​ർ ബാ​ഗ് പ്ര​ദേ​ശ​ത്തെ പ​ഞ്ചാ​ബി മൊ​ഹ​ല്ല​യി​ലെ ഗോ​ഡൗ​ണി​ൽ പൊ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. വ്യാ​ജ ജീ​നി ക​മ്പ​നി ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഡ്യൂ​പ്ലി​ക്ക​റ്റ് ആ​യു​ർ​വേ​ദ ഗു​ളി​ക​ക​ൾ, ബ്യൂ​ട്ടി ക്രീ​മു​ക​ൾ, ആ​യു​ർ​വേ​ദ പൊ​ടി​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. ആ​വ​ശ്യ​മാ​യ സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളോ അം​ഗീ​കാ​ര​ങ്ങ​ളോ ഇ​ല്ലാ​തെ ഓ​ണ്‍ ലൈ​ന്‍ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ ആ​ർ.​കെ. ട്രേ​ഡേ​ഴ്‌​സ്, എം.​കെ. ട്രേ​ഡേ​ഴ്‌​സ്, എം.​എ​ച്ച്‌.​കെ. ട്രേ​ഡേ​ഴ്‌​സ് എ​ന്നീ ബ്രാ​ന്‍ഡു​ക​ളു​ടെ പേ​രി​ല്‍ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് തു​മ​കു​രു പൊ​ലീ​സ് സൂ​പ്ര​ണ്ട് കെ.​വി. അ​ശോ​ക് പ​റ​ഞ്ഞു. മാ​ർ​ച്ച് 28ന് ​ഡ​ൽ​ഹി​യി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ തു​മ​കു​രു​വി​ലെ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

അ​ന്വേ​ഷ​ണ​ത്തി​നാ​യി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഗോ​ത​മ്പ് മാ​വ് പാ​ത്ര​ങ്ങ​ളി​ൽ നി​റ​ച്ച് ഡ്യൂ​പ്ലി​ക്ക​റ്റ് ലേ​ബ​ലു​കളിൽ ജീ​നി സ്ലിം ​പൗ​ഡ​ർ എ​ന്ന പേ​രി​ൽ വി​റ്റതായും യ​ഥാ​ർ​ഥ ആ​യു​ർ​വേ​ദ ഗു​ളി​ക​ക​ളും പൊ​ടി​ക​ളും എ​ന്ന് ലേ​ബ​ൽ ചെ​യ്ത് ഗോ​ത​മ്പ് മാ​വ് വി​റ്റ​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351241/beware-of-those-who-buy-medicines-online-delhi-native-arrested-with-fake-ayurvedic-products)