---
title: "സാമ്പത്തിക തർക്കം; ഭാര്യയുടെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ"
english_title: "Financial dispute Husband arrested for killing wife by stepping on her neck"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351222/financial-dispute-husband-arrested-for-killing-wife-by-stepping-on-her-neck"
published_at: "2026-04-03T07:28:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf1f1e181db_crime.jpg"
keywords: []
---

# സാമ്പത്തിക തർക്കം; ഭാര്യയുടെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** **ബെംഗളൂരു: ( **[www.truevisionnews.com]** ) **സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്. 35 വയസുകാരിയായ കാവ്യയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ധാര്യപ്പയെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

## Article Content

**ബെംഗളൂരു: ( **[www.truevisionnews.com]** ) **സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്. 35 വയസുകാരിയായ കാവ്യയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ധാര്യപ്പയെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

കർണാടകയിലെ നാഗസന്ദ്രയിലാണ് സംഭവം. സഹോദരന് നൽകാൻ ധാര്യപ്പ ഉദേശിച്ചിരുന്ന രണ്ടു ലക്ഷം രൂപയെ ചൊല്ലിയുണ്ടായ തർക്കമാണ് കാവ്യയുടെ കൊലപാതകത്തിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ, ധാര്യപ്പ ഭാര്യയെ ആക്രമിക്കുകയും തുടർന്ന് കഴുത്തിൽ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. മൃതദേഹത്തോടൊപ്പം രണ്ട് മണിക്കൂറോളം വീട്ടിലുണ്ടായിരുന്ന ഇയാൾ പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ദമ്പതികൾക്ക് പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകനും ജൂനിയർ കോളജിൽ പഠിക്കുന്ന ഒരു മകളുമുണ്ട്. കുട്ടികൾ വീട്ടിലില്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351222/financial-dispute-husband-arrested-for-killing-wife-by-stepping-on-her-neck)