---
title: "മുഹമ്മദ് റിയാസിനെതിരെ വ്യക്തി അധിക്ഷേപം; പി.വി. അൻവറിനെതിരെ പരാതി നൽകി എൽഡിഎഫ്"
english_title: "Personal insults against Muhammad Riyaz LDF files complaint against P.V. Anwar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351209/personal-insults-against-muhammad-riyaz-ldf-files-complaint-against-pv-anwar"
published_at: "2026-04-02T21:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce98c152faf_complaint.jpg"
keywords: []
---

# മുഹമ്മദ് റിയാസിനെതിരെ വ്യക്തി അധിക്ഷേപം; പി.വി. അൻവറിനെതിരെ പരാതി നൽകി എൽഡിഎഫ്

> **Lead Summary:** **കോഴിക്കോട്: **ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പിവി അൻവറിനെതിരെ പരാതി നൽകി എൽഡിഎഫ്. മുഹമ്മദ് റിയാസിനെതിരെ യുഡിഎഫ് സ്ഥാനാർഥിയായ പിവി അൻവർ വ്യക്തി അധിക്ഷേപം നടത്തുന്നുവെന്നാണ് പരാതി. എൽഡിഎഫ് ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിങ് ഓഫീസർക്കുമാണ് പരാതി നൽകിയത്.

## Article Content

**കോഴിക്കോട്: **ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പിവി അൻവറിനെതിരെ പരാതി നൽകി എൽഡിഎഫ്. മുഹമ്മദ് റിയാസിനെതിരെ യുഡിഎഫ് സ്ഥാനാർഥിയായ പിവി അൻവർ വ്യക്തി അധിക്ഷേപം നടത്തുന്നുവെന്നാണ് പരാതി. എൽഡിഎഫ് ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിങ് ഓഫീസർക്കുമാണ് പരാതി നൽകിയത്.

അൻവർ സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. മരുമോനിസം, പിണറായിസം എന്നിവയിലൂടെ മുഹമ്മദ് റിയാസിനെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും കടന്നാക്രമിക്കുന്നു എന്നതാണ് പരാതിയിൽ പറയുന്നത്.

നേരത്തെ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായ പിവി അൻവർ തന്റെ മത്സരം പിണറായിസത്തിനും മരുമോനിസത്തിനും എതിരായിട്ടാണെന്ന് പ്രഖ്യാപിച്ചിരുന്നു. തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും വ്യക്തിഹത്യ ചെയ്യുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് റിയാസിന്റെ പരാതി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351209/personal-insults-against-muhammad-riyaz-ldf-files-complaint-against-pv-anwar)