---
title: "ഈ മണ്ണിൽ ഇത്പോലെ ജീവിക്കാൻ ഇടത് ഭരണം തുടരണം; ജനം കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട് - മുഖ്യമന്ത്രി പിണറായി വിജയൻ "
english_title: "The Left government should continue to live like this on this land I am confident that the people will be with me Chief Minister Pinarayi Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351198/the-left-government-should-continue-to-live-like-this-on-this-land-i-am-confident-that-the-people-will-be-with-me-chief-minister-pinarayi-vijayan"
published_at: "2026-04-02T20:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce83f29fae3_pinarayi_vijayan.jpg"
keywords: []
---

# ഈ മണ്ണിൽ ഇത്പോലെ ജീവിക്കാൻ ഇടത് ഭരണം തുടരണം; ജനം കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട് - മുഖ്യമന്ത്രി പിണറായി വിജയൻ 

> **Lead Summary:** **കോഴിക്കോട് ( പുറമേരി) : **കേരളത്തെ സമ്പന്ധിച്ചിടത്തോളം അതിനിർണായകമായ തെരഞ്ഞെടുപ്പാണിത് . ആധുനീക കാലത്തിനൊപ്പം കേരളം വളരുന്നില്ല എന്ന പരാതിയായിരുന്നു ഉണ്ടായിരുന്നത് . ഒരു പരിധിവരെ അത് ശരിയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിന് നാട്ടിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല. ലോകമെമ്പാടും സഞ്ചരിക്കുന്ന മലയാളിക്ക് മുമ്പിൽ ഈ കാഴ്ച്ചയായിരുന്നു. കഴിഞ്ഞ പത്ത് വർഷം കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള കാലമായിരുന്നു.

## Article Content

**കോഴിക്കോട് ( പുറമേരി) : **കേരളത്തെ സമ്പന്ധിച്ചിടത്തോളം അതിനിർണായകമായ തെരഞ്ഞെടുപ്പാണിത് . ആധുനീക കാലത്തിനൊപ്പം കേരളം വളരുന്നില്ല എന്ന പരാതിയായിരുന്നു ഉണ്ടായിരുന്നത് . ഒരു പരിധിവരെ അത് ശരിയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിന് നാട്ടിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല. ലോകമെമ്പാടും സഞ്ചരിക്കുന്ന മലയാളിക്ക് മുമ്പിൽ ഈ കാഴ്ച്ചയായിരുന്നു. കഴിഞ്ഞ പത്ത് വർഷം കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള കാലമായിരുന്നു.

നടക്കില്ല എന്ന് കരുതിയ പലതും നടന്നിരിക്കുന്നു. ലോകത്തിലെ വികസിത രാജ്യങ്ങളിലെ മാറ്റത്തിനൊപ്പം കേരളം സഞ്ചരിച്ചു. ഈ അവസ്ഥയിൽ നിന്ന് മുന്നോട്ട് പോകണമോ അതോ പിറകോട്ട് പോകണമോ എന്ന് ചിന്തിക്കേണ്ട സമയമായി. 2016 ൽ ജനം ചരിത്രം തിരുത്തിയ ഒരു വിധിയാണ് നൽകിയത്. മാറി മാറി മുന്നണികൾ ഭരിക്കുന്ന അവസ്ഥ അത് കേരളത്തിന് പ്രതികൂലമായി ബാധിച്ചു. രണ്ട് മുന്നണികളാണ് കേരളം ഭരിച്ചത്.

വികസനവും ക്ഷേമവും മുന്നോട്ട് നയിക്കുന്ന ഇടതുപക്ഷം മാറിയാൽ വരുന്ന വലത് പക്ഷത്തിന് നിക്ഷിപ്ത താല്പര്യമാണ്. നാട് വല്ലാതെ പിറകോട്ട് സഞ്ചരിക്കുന്നത് ഈ ഘട്ടത്തിലാണ്. നാടിന് വേണ്ട ഒരു പദ്ധതികൾ പോലും യുഡിഎഫ് ഏറ്റെടുക്കില്ല. തുടർച്ചയായ ഇടതുപക്ഷം നാടിനെ വലിയ പുരോഗതിയിലേക്ക് നയിക്കുകയാണ്. 2021 ന് ശേഷം ഉള്ള വർഷങ്ങൾ ജനങ്ങളുടെ തീരുമാനം ശരിവെക്കുന്ന തരത്തിൽ ഉള്ള മാറ്റങ്ങൾക്കാണ് നാം നേതൃത്വം നൽകിയത്.

ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനം അതിദാരിദ്ര്യ മുക്തരായി. രാജ്യത്തിൽ അധികാരത്തിൽ ഉള്ളവരുടെ സൃഷ്ടിയാണ് അതിദാരിദ്ര്യം. ഇക്കാര്യത്തിൽ കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണ്. വിദ്യാഭ്യാസ രംഗം ആകെ മാറി. നമ്മുടെ നാട്ടിലെ പൊതു വിദ്യാഭ്യാസ രംഗം ലോകത്തിന് മാതൃകയായി. ലോകത്തോട് കിടപിടിക്കുന്ന തരത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയും മാറി. ഉന്നത വിദ്യാഭ്യാസ കൗൺസിലും കമ്മീഷനും രൂപീകരിച്ചു. സമഗ്ര പരിഷ്‌ക്കരണം ഉണ്ടാക്കി.

രാജ്യത്തെ ആറ് യൂണിവേഴ്സിറ്റികളിൽ രണ്ടെണ്ണം കേരളത്തിലാണ്. മികച്ച നൂറ് കോളേജുകളിൽ 18 എണ്ണവും കേരളത്തിലാണ്. ഇവിടെ പഠിച്ചവർക്ക് ഇവിടെ ജോലിലഭിക്കുന്ന സാഹചര്യം ഉണ്ടായി. കേരളം വളർന്നിരിക്കുന്നു . ഉയർത്തിരിക്കുന്നു. ഇതിന് ഇടവേള വേണോ ? തുടർച്ച വേണ്ടേ എന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്.

സംസ്ഥാനം ഒറ്റയ്ക്ക് വികസിക്കുമ്പോൾ രാജ്യം അതിന് പിന്തുണ നൽകുന്നില്ല. കേന്ദ്രം സഹായിക്കുന്നില്ല. നമ്മൾ ദുരന്തത്തിൽ പകച്ച് നിന്നപ്പോളെല്ലാം കേന്ദ്രം നമ്മേ സഹായിച്ചില്ല. ലോകരാജ്യങ്ങൾ സഹായിക്കാൻ വന്നപ്പോൾ പോലും കേന്ദ്രം വിലക്കി. ഈ നാട് രക്ഷപ്പെടരുതെന്നാണ് കേന്ദ്രം സർക്കാർ ആഗ്രഹിക്കുന്നത്. അർഹമായ നികുതി വിഹിതം പോലും കേന്ദ്ര ഗവർമെൻ്റ് നൽകുന്നില്ല. വികസന മൂലധനത്തിനെടുക്കുന്ന വായ്പകൾ പോലും തടഞ്ഞുവെക്കുന്നു. ഇവിടെയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെയും ആർ എസ്എസിൻ്റെ ദുഷ്ടമനസ് വ്യക്തമാകുന്നത്.

ഈ നാടിനെ തകർക്കുന്ന സമീപനം കേന്ദ്രം തുടരുമ്പോൾ അതിനെതിരെ അര യക്ഷരം ഉരിയാടാൻ ഇവിടുത്തെ യുഡിഎഫ് തയ്യാറായിട്ടുണ്ടോ? ബിജെപിക്കെതിര വരാൻ എന്താണ് ബുദ്ധിമുട്ട് . കേരളം തകരട്ടെ എന്ന വികാരത്തിൽ യുഡിഎഫും ബിജെപിയും ഒറ്റകെട്ടാണ് . നാടിൻ്റെ ഒരുമ ജനങ്ങളുടെ ഐക്യം അതാണ് ഈ നാടിൻ്റെ മുന്നിൽ അസാധ്യമായതൊന്നും ഇല്ലയെന്ന് തെളിയിച്ചത്.

നാടിൻ്റെ ഐക്യം ശക്തി അതാണ് നാം ഊട്ടി ഉറപ്പിക്കുന്നത്. അവർ ശത്രുത വളർത്താനാണ് ശ്രമിക്കുന്നത്. ഈ നാട്ടിൽ ജനിച്ച് വളർന്നവർക്ക് ഈ മണ്ണ് തന്നെ നഷ്‌ടപ്പെടുത്തുന്ന അവസ്ഥയാണ്. ഈ ഘട്ടത്തിലെല്ലാം നമ്മൾ കേരളത്തിലെ എൽ ഡി എഫ് ഗവൺമെൻ്റാണ് വലിയ പ്രതിരോധം തീർത്തത്. ഈ മണ്ണ് തൻ്റെതാണ് എന്ന് പ്രഖ്യാപിക്കാനുള്ള നേറ്റീവിറ്റി കാർഡ് എൽഡിഎഫ് സർക്കാർ നൽകുന്നത്. എന്തിനാണ് അവർ ബിജെപിയെ ഭയക്കുന്നത്. ജനങ്ങളെ ചേർത്ത് നിർത്തിയ യാത്രയിൽ ജനം കൂടെയുണ്ട് എന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

പരിപാടിയിൽ ഇകെ വിജയൻ എംഎൽഎ അധ്യക്ഷനായി. കുറ്റ്യാടി നിയോജകമണ്ഡലം എൽഡിഎഫ് കൺവീനർ പി സി ഷൈജു സ്വാഗതം പറഞ്ഞു. എൻസിപി അഖിലേന്ത്യ വർക്കിംഗ് പ്രസിഡൻ്റ് പിസി ചാക്കോ, മനയത്ത് ചന്ദ്രൻ , എളമരം കരിം, സ്ഥാനാർത്ഥികളായ എം. കെ ഭാസ്‌കരൻ, അഡ്വ. പി വസന്തം , കെ.പി കുഞ്ഞമ്മദ്കുട്ടിമാസ്റ്റർ എന്നിവർ സംസാരിച്ചു. സത്യൻ മൊകേരി,പി.മോഹനൻ മാസ്റ്റർ, പി സുഷ്ബാബു, കെ.കെ ലതിക, കെ.കെ ദിനേശൻ, പി . പി ചാത്തു,വി പി കുഞ്ഞി കൃഷൻ , എ മോഹൻദാസ് , കെ.കെ നാരായണൻ മാസ്റ്റർ , കെടി കുഞ്ഞികണ്ണൻ, റഷീദ് കുണ്ടുതോട് , കെ പുഷ്പജ, സമത് നരിപ്പറ്റ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351198/the-left-government-should-continue-to-live-like-this-on-this-land-i-am-confident-that-the-people-will-be-with-me-chief-minister-pinarayi-vijayan)