---
title: "'പൈതലാം യേശുവേ' എന്ന വിഖ്യാത ഗാനത്തിന് ഈണം പകർന്ന സംഗീതപ്രതിഭ ഫാ. ജസ്റ്റിൻ പനക്കൽ വിടവാങ്ങി"
english_title: "Fr. Justin Panakkal, the musical genius who composed the famous song 'Paitalam Yesuve', has passed away."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351181/fr-justin-panakkal-the-musical-genius-who-composed-the-famous-song-paitalam-yesuve-has-passed-away"
published_at: "2026-04-02T16:59:00+05:30"
category: "Kozhikode"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce5360336ae_AFAG.jpg"
keywords: []
---

# 'പൈതലാം യേശുവേ' എന്ന വിഖ്യാത ഗാനത്തിന് ഈണം പകർന്ന സംഗീതപ്രതിഭ ഫാ. ജസ്റ്റിൻ പനക്കൽ വിടവാങ്ങി

> **Lead Summary:** കോഴിക്കോട്:**[** മലയാളത്തിലെ എക്കാലത്തെയും മികച്ച ഭക്തിഗാനങ്ങളിൽ ഒന്നായ 'പൈതലാം യേശുവേ' എന്ന ഗാനത്തിന് ഈണം നൽകിയ ഫാ. ഡോ. ജസ്റ്റിൻ പനക്കൽ അന്തരിച്ചു. തരംഗിണിയുടെ സുവർണ്ണകാലത്ത് പുറത്തിറങ്ങിയ തളിർമാല്യം, സ്നേഹപ്രവാഹം, സ്നേഹസന്ദേശം തുടങ്ങിയ പ്രശസ്തമായ ആൽബങ്ങളിലൂടെ ക്രിസ്തീയ ഭക്തിഗാനരംഗത്ത് വിപ്ലവം സൃഷ്ടിച്ച സംഗീതപ്രതിഭയായിരുന്നു അദ്ദേഹം.

## Article Content

കോഴിക്കോട്:**[** മലയാളത്തിലെ എക്കാലത്തെയും മികച്ച ഭക്തിഗാനങ്ങളിൽ ഒന്നായ 'പൈതലാം യേശുവേ' എന്ന ഗാനത്തിന് ഈണം നൽകിയ ഫാ. ഡോ. ജസ്റ്റിൻ പനക്കൽ അന്തരിച്ചു. തരംഗിണിയുടെ സുവർണ്ണകാലത്ത് പുറത്തിറങ്ങിയ തളിർമാല്യം, സ്നേഹപ്രവാഹം, സ്നേഹസന്ദേശം തുടങ്ങിയ പ്രശസ്തമായ ആൽബങ്ങളിലൂടെ ക്രിസ്തീയ ഭക്തിഗാനരംഗത്ത് വിപ്ലവം സൃഷ്ടിച്ച സംഗീതപ്രതിഭയായിരുന്നു അദ്ദേഹം.

1935-ൽ കൊച്ചിയിലെ കുമ്പളങ്ങിയിൽ ജനിച്ച ജസ്റ്റിൻ പനക്കൽ, റോമിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരുന്നു. സംഗീതത്തോടൊപ്പം തന്നെ അധ്യാപനരംഗത്തും അദ്ദേഹം സജീവമായിരുന്നു. മംഗലപ്പുഴ സെമിനാരിയിൽ കാൽനൂറ്റാണ്ടുകാലം അധ്യാപകനായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.എസ്. ചിത്ര ആലപിച്ച 'പൈതലാം യേശുവേ' എന്ന ഗാനത്തിന് പുറമെ, കെ.ജെ. യേശുദാസ് പാടിയ ഇരുപത്തിയഞ്ചോളം ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നു.

അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില ഗാനങ്ങൾ: എൻ ജീവിതമാം ഈ മരക്കൊമ്പിൽ... മഞ്ഞുപൊഴിയുന്ന മാമരം കോച്ചുന്ന... നവ്യമായൊരു കൽപ്പന... കർത്താവാം യേശുവേ മർത്യവിമോചകാ... നായകാ ജീവദായകാ... സ്നേഹസ്വരൂപാ തവദർശനം... മലയാള ഭക്തിഗാന ശാഖയ്ക്ക് ഈണങ്ങളിലൂടെ മിഴിവും ആഴവും നൽകിയ പ്രതിഭയായിരുന്നു ഫാ. ജസ്റ്റിൻ പനക്കൽ. അദ്ദേഹത്തിന്റെ വിയോഗം സംഗീത ലോകത്തിന് വലിയൊരു നഷ്ടമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351181/fr-justin-panakkal-the-musical-genius-who-composed-the-famous-song-paitalam-yesuve-has-passed-away)