---
title: "രാജസ്ഥാൻ കുതിക്കുന്നു, ചെന്നൈ കിതയ്ക്കുന്നു; ആദ്യ റൗണ്ട് പോരാട്ടങ്ങൾ കഴിയുമ്പോൾ ഐപിഎൽ ലീഗ് ടേബിൾ ഇതാ!"
english_title: "Here is the IPL league table after the first round of matches."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351175/here-is-the-ipl-league-table-after-the-first-round-of-matches"
published_at: "2026-04-02T16:34:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce4d61203a5_23.jpg"
keywords: []
---

# രാജസ്ഥാൻ കുതിക്കുന്നു, ചെന്നൈ കിതയ്ക്കുന്നു; ആദ്യ റൗണ്ട് പോരാട്ടങ്ങൾ കഴിയുമ്പോൾ ഐപിഎൽ ലീഗ് ടേബിൾ ഇതാ!

> **Lead Summary:** **കൊൽക്കത്ത:[ **ഐപിഎല്ലിൽ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് ഒന്നാം സ്ഥാനം നിലനിർത്തി. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ആധികാരിക ജയത്തോടെ +4.17 എന്ന മികച്ച നെറ്റ് റൺറേറ്റ് നിലനിർത്തിയാണ് രാജസ്ഥാൻ തലപ്പത്ത് തുടരുന്നത്.

## Article Content

**കൊൽക്കത്ത:[ **ഐപിഎല്ലിൽ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് ഒന്നാം സ്ഥാനം നിലനിർത്തി. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ആധികാരിക ജയത്തോടെ +4.17 എന്ന മികച്ച നെറ്റ് റൺറേറ്റ് നിലനിർത്തിയാണ് രാജസ്ഥാൻ തലപ്പത്ത് തുടരുന്നത്.

നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഹൈദരാബാദിനെതിരെ നേടിയ തകർപ്പൻ വിജയത്തോടെ രണ്ടാം സ്ഥാനത്തുണ്ട്. ലക്നൗ സൂപ്പർ ജയന്റ്സിനെ പരാജയപ്പെടുത്തിയ ഡൽഹി ക്യാപിറ്റൽസ് മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്ത് സീസൺ തുടങ്ങിയ മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനത്താണ്.

ഗുജറാത്തിനെതിരെ കഷ്ടിച്ച് ജയിച്ചുകയറിയ പഞ്ചാബ് കിംഗ്‌സ് അഞ്ചാം സ്ഥാനത്തും, തോറ്റെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച ഗുജറാത്ത് ആറാം സ്ഥാനത്തുമാണ്. ആദ്യ മത്സരങ്ങളിൽ പരാജയപ്പെട്ട കൊൽക്കത്ത, ലക്നൗ, ഹൈദരാബാദ് എന്നിവർ യഥാക്രമം ഏഴ് മുതൽ ഒൻപത് വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ രാജസ്ഥാനോട് കനത്ത തോൽവി വഴങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സാണ് പട്ടികയിൽ ഏറ്റവും പിന്നിലുള്ളത്. പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാരാണ് പ്ലേ ഓഫിന് യോഗ്യത നേടുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351175/here-is-the-ipl-league-table-after-the-first-round-of-matches)