---
title: "'എസ്ഡിപിഐ വോട്ട് വേണ്ടെന്ന് എന്തിന് പറയണം?'; ജമാഅത്തെ ഇസ്ലാമി വർഗീയ പാർട്ടിയെന്ന് യുഡിഎഫ് പറയട്ടെയെന്ന് എം.വി. ഗോവിന്ദൻ"
english_title: "mv govindan says udf should say jamaat e islami is a communal party then cpim will say stand"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351172/mv-govindan-says-udf-should-say-jamaat-e-islami-is-a-communal-party-then-cpim-will-say-stand-new"
published_at: "2026-04-02T16:22:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce4b12c6c72_mv_govindan.jpg"
keywords: []
---

# 'എസ്ഡിപിഐ വോട്ട് വേണ്ടെന്ന് എന്തിന് പറയണം?'; ജമാഅത്തെ ഇസ്ലാമി വർഗീയ പാർട്ടിയെന്ന് യുഡിഎഫ് പറയട്ടെയെന്ന് എം.വി. ഗോവിന്ദൻ

> **Lead Summary:** **കണ്ണൂർ: ** എസ്ഡിപിഐയുടെ വോട്ട് വേണ്ട എന്ന് എന്തിനാണ് പറയുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമി വർഗീയ പാർട്ടിയാണെന്നും അവരുടെ വോട്ട് വേണ്ടായെന്നും യുഡിഎഫ് ആദ്യം പറയട്ടെ. എസ്ഡിപിഐ ആരെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച ശേഷം സിപിഐഎമ്മിന്റെ നിലപാട് പറയാമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

## Article Content

**കണ്ണൂർ: ** എസ്ഡിപിഐയുടെ വോട്ട് വേണ്ട എന്ന് എന്തിനാണ് പറയുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമി വർഗീയ പാർട്ടിയാണെന്നും അവരുടെ വോട്ട് വേണ്ടായെന്നും യുഡിഎഫ് ആദ്യം പറയട്ടെ. എസ്ഡിപിഐ ആരെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച ശേഷം സിപിഐഎമ്മിന്റെ നിലപാട് പറയാമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

എസ്ഡിപിഐ വർഗീയ പാർട്ടിയാണോ എന്ന ചോദ്യത്തിന് അത് വിശകലനം ചെയ്യേണ്ട വിഷയമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. എസ്ഡിപിഐ വോട്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥികളിൽ പലരും അനുകൂല നിലപാട് സ്വീകരിച്ച് വരുന്നുണ്ട്. കോൺഗ്രസ് അതിനെ വിമർശിക്കുന്ന സാഹചര്യവും നിലവിലുണ്ട്. അതിനിടയിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ പ്രതികരണം വരുന്നത്.

വയനാട് ഫണ്ട്‌ എവിടെയെന്ന് പ്രതിപക്ഷ നേതാവ് ഇപ്പോഴും പറയുന്നില്ല. ജോയിന്റ് അക്കൗണ്ട് എങ്കിൽ സത്യവാങ്മൂലത്തിൽ ഉണ്ടാകണം. ശവത്തിന്റെ പോക്കറ്റിന്റെ നിന്ന് പണം തട്ടി എന്ന മുഖ്യമന്ത്രിയുടെ ഉപമ വളരെ ശരിയാണ്. സ്ഥലം വാങ്ങിയത് മുതൽ തട്ടിപ്പാണ് നടക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. യുഡിഎഫിന് വേണ്ടി നടത്തിയ സർവ്വേ പോലും ഇടത് പക്ഷത്തിനു അനുകൂലമാണ്.

പയ്യന്നൂർ വ്യാജ ഐഡി കാർഡുമായി ബന്ധപ്പെട്ട് കെസി വേണുഗോപാൽ അസംബന്ധം പറയുകയാണ്. ഒരു തെളിവുമില്ലാതെ നുണ പറയുന്നു. കെസി വേണുഗോപാൽ ഇരിക്കുന്ന സ്ഥാനത്തിന്റെ വില മനസ്സിലാക്കുന്നില്ല. യൂത്ത് കോൺഗ്രസ്‌ വ്യാജ രേഖ ഉണ്ടാകുന്നത് മനസ്സിൽ വച്ചാണ് ഇത് പറയുന്നത്. തനിക്ക് കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടന ചുമതലയാണുള്ളതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351172/mv-govindan-says-udf-should-say-jamaat-e-islami-is-a-communal-party-then-cpim-will-say-stand-new)