---
title: "ഫാഷൻ ലോകത്ത് തിളങ്ങി മലൈക അറോറ; കേരളത്തനിമയും മോഡേൺ സ്റ്റൈലും ചേർത്തുവെച്ച് രാഹുൽ മിശ്രയുടെ വിസ്മയം"
english_title: "Malaika Arora shines in the fashion world"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351145/malaika-arora-shines-in-the-fashion-world"
published_at: "2026-04-02T14:45:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce33e27f68a_18.jpg"
keywords: []
---

# ഫാഷൻ ലോകത്ത് തിളങ്ങി മലൈക അറോറ; കേരളത്തനിമയും മോഡേൺ സ്റ്റൈലും ചേർത്തുവെച്ച് രാഹുൽ മിശ്രയുടെ വിസ്മയം

> **Lead Summary:** **[** ഫാഷൻ ലോകത്തെ ഗ്ലാമർ റാണി മലൈക അറോറ വീണ്ടും വാർത്തകളിൽ നിറയുന്നു. മുംബൈയിൽ നടന്ന പ്രൗഢഗംഭീരമായ ഫാഷൻ ചടങ്ങിൽ, കേരളത്തിന്റെ തനത് ശൈലിയെ ആധുനികതയുമായി കോർത്തിണക്കിയ രാഹുൽ മിശ്രയുടെ വസ്ത്രമണിഞ്ഞാണ് താരം എത്തിയത്.

## Article Content

**[** ഫാഷൻ ലോകത്തെ ഗ്ലാമർ റാണി മലൈക അറോറ വീണ്ടും വാർത്തകളിൽ നിറയുന്നു. മുംബൈയിൽ നടന്ന പ്രൗഢഗംഭീരമായ ഫാഷൻ ചടങ്ങിൽ, കേരളത്തിന്റെ തനത് ശൈലിയെ ആധുനികതയുമായി കോർത്തിണക്കിയ രാഹുൽ മിശ്രയുടെ വസ്ത്രമണിഞ്ഞാണ് താരം എത്തിയത്.

'എഫ്യൂ ബൈ രാഹുൽ മിശ്ര' എന്ന ബ്രാൻഡിന്റെ ഏറ്റവും പുതിയ 'വൈറ്റ് ഗോൾഡ്' കളക്ഷനിലെ വസ്ത്രമാണ് മലൈകയെ കൂടുതൽ സുന്ദരിയാക്കിയത്. കേരളത്തിന്റെ പാരമ്പര്യമായ 'മുണ്ടും നെരിയതും' എന്ന സങ്കൽപ്പത്തെ തീർത്തും പുതുമയോടെ അവതരിപ്പിച്ച വസ്ത്രമായിരുന്നു ഇത്.

വെള്ളയും വെള്ളിയും കലർന്ന ഈ വസ്ത്രത്തിൽ സാരിയുടെ പ്ലേറ്റുകളും ഒപ്പം കോർസെറ്റ് ശൈലിയും സമന്വയിപ്പിച്ചിരിക്കുന്നു. ജാക്കറ്റ്, കോർസെറ്റ്, പ്ലേറ്റഡ് സ്കർട്ട് എന്നിവ ചേരുന്ന ഈ വേഷം മലൈകയ്ക്ക് ഒരു റെഡ് കാർപെറ്റ് ലുക്ക് തന്നെ നൽകി.

കേരള മുണ്ടിന്റെ കരകളെ അനുസ്മരിപ്പിക്കുന്ന വെള്ളി ബോർഡറുകൾ ജാക്കറ്റിലും കൈകളിലും നൽകിയിട്ടുണ്ട്. കൂടാതെ, വസ്ത്രത്തിലുടനീളം രാഹുൽ മിശ്രയുടെ പ്രശസ്തമായ 'തുമ്പി' ഡിസൈനുകളും തുന്നിച്ചേർത്തിരിക്കുന്നു.

രാഹുൽ മിശ്രയുടെ ഫാഷൻ രംഗത്തെ 20 വർഷത്തെ യാത്രയുടെ സ്മരണാഞ്ജലി കൂടിയാണ് ഈ കളക്ഷൻ. 2006-ൽ ലാക്മെ ഫാഷൻ വീക്കിലൂടെ തുടങ്ങിയ അദ്ദേഹത്തിന്റെ യാത്ര, വീണ്ടും കേരളത്തിന്റെ വസ്ത്രശൈലിയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.

കോട്ടൺ തുണിത്തരങ്ങളുടെ പ്രാധാന്യവും പരിസ്ഥിതി സൗഹൃദമായ ഫാഷനും ലക്ഷ്യം വെച്ചാണ് 'വൈറ്റ് ഗോൾഡ്' ഒരുക്കിയിരിക്കുന്നത്. മിനിമൽ മേക്കപ്പും സ്റ്റൈലിഷ് ബണ്ണുമായിരുന്നു മലൈകയുടെ ഹൈലൈറ്റ്.

ഒപ്പം മുത്തുമാലകളും ഹാൻഡ്‌ബാഗും കൂടി ചേർന്നപ്പോൾ ലുക്ക് പൂർണ്ണമായി. വസ്ത്രധാരണത്തിൽ എപ്പോഴും പരീക്ഷണങ്ങൾ നടത്തുന്ന താരം തന്റെ കേരള വേരുകളെ ഓർമ്മിപ്പിച്ചുകൊണ്ട് നടത്തിയ ഈ ഫാഷൻ പ്രകടനം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351145/malaika-arora-shines-in-the-fashion-world)