---
title: "എൽ.ഐ.സിയെ വഞ്ചിച്ചു: അനിൽ അംബാനിക്കെതിരെ 3,750 കോടിയുടെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്ത് സി.ബി.ഐ"
english_title: "LIC cheated: CBI registers Rs 3,750 crore fraud case against Anil Ambani"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351143/lic-cheated-cbi-registers-rs-3750-crore-fraud-case-against-anil-ambani"
published_at: "2026-04-02T14:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce33dcea7a5_aSEQSW.jpg"
keywords: []
---

# എൽ.ഐ.സിയെ വഞ്ചിച്ചു: അനിൽ അംബാനിക്കെതിരെ 3,750 കോടിയുടെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്ത് സി.ബി.ഐ

> **Lead Summary:** ന്യൂഡൽഹി:**[**എൽ.ഐ.സിക്ക് 3,750 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനിക്കെതിരെ സി.ബി.ഐ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഗൂഢാലോചന, വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഏപ്രിൽ ഒന്നിനാണ് കേസ് എടുത്തത്. കമ്പനിയുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി എൽ.ഐ.സിയെക്കൊണ്ട് 4,500 കോടി രൂപയുടെ നിക്ഷേപം നടത്തിച്ചതായും, ആസ്തികളുടെ മൂല്യം പെരുപ്പിച്ചു കാട്ടി വഞ്ചിച്ചതായും സി.ബി.ഐ വ്യക്തമാക്കുന്നു.

## Article Content

ന്യൂഡൽഹി:**[**എൽ.ഐ.സിക്ക് 3,750 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനിക്കെതിരെ സി.ബി.ഐ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഗൂഢാലോചന, വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഏപ്രിൽ ഒന്നിനാണ് കേസ് എടുത്തത്. കമ്പനിയുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി എൽ.ഐ.സിയെക്കൊണ്ട് 4,500 കോടി രൂപയുടെ നിക്ഷേപം നടത്തിച്ചതായും, ആസ്തികളുടെ മൂല്യം പെരുപ്പിച്ചു കാട്ടി വഞ്ചിച്ചതായും സി.ബി.ഐ വ്യക്തമാക്കുന്നു.

വ്യാജ ഇൻവോയ്‌സുകളും ഷെൽ കമ്പനികളും ഉപയോഗിച്ച് ബാങ്കുകളിൽ നിന്നും എൽ.ഐ.സിയിൽ നിന്നും സമാഹരിച്ച തുക അനിൽ അംബാനി വകമാറ്റിയതായി ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അനിൽ അംബാനിയെ കൂടാതെ റിലയൻസ് കമ്മ്യൂണിക്കേഷൻസിലെ ഉന്നത ഉദ്യോഗസ്ഥരും തട്ടിപ്പിന് ഒത്താശ ചെയ്ത ചില ബാങ്ക് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. അനിൽ അംബാനിക്കെതിരെ സി.ബി.ഐ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ കേസാണിത്. ഒരിക്കൽ ലോകസമ്പന്നരുടെ പട്ടികയിലുണ്ടായിരുന്ന അദ്ദേഹം നിലവിൽ കടുത്ത നിയമനടപടികളും സാമ്പത്തിക പ്രതിസന്ധിയും നേരിടുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351143/lic-cheated-cbi-registers-rs-3750-crore-fraud-case-against-anil-ambani)