---
title: "പെസഹാവ്യാഴം സ്പെഷ്യൽ: ഇന്ദ്രിയപ്പവും മധുരമൂറുന്ന കുറുക്കുപാലും; എളുപ്പത്തിൽ തയ്യാറാക്കാനുള്ള കൂട്ട് ഇതാ!"
english_title: "How to make sensual bread and sweet curd"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351134/how-to-make-sensual-bread-and-sweet-curd"
published_at: "2026-04-02T14:16:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce2d15213c4_14.jpg"
keywords: []
---

# പെസഹാവ്യാഴം സ്പെഷ്യൽ: ഇന്ദ്രിയപ്പവും മധുരമൂറുന്ന കുറുക്കുപാലും; എളുപ്പത്തിൽ തയ്യാറാക്കാനുള്ള കൂട്ട് ഇതാ!

> **Lead Summary:** ക്രിസ്‌ത്യാനികളുടെ ഇടയിൽ പെസഹാ വ്യാഴാഴ്ച തയ്യാറാക്കുന്ന പരമ്പരാഗത വിഭവമാണ് പെസഹാ അപ്പം (ഇന്ദ്രിയപ്പപ്പം). ഇതിനൊപ്പം കഴിക്കുന്ന പാൽ കുറുക്കിയതും എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

## Article Content

ക്രിസ്‌ത്യാനികളുടെ ഇടയിൽ പെസഹാ വ്യാഴാഴ്ച തയ്യാറാക്കുന്ന പരമ്പരാഗത വിഭവമാണ് പെസഹാ അപ്പം (ഇന്ദ്രിയപ്പപ്പം). ഇതിനൊപ്പം കഴിക്കുന്ന പാൽ കുറുക്കിയതും എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ**

*വറുത്ത പച്ചരിപ്പൊടി – 2 കപ്പ്‌*

*ഉഴുന്നുപരിപ്പ് – 1/2 കപ്പ്‌*

*തേങ്ങ ചിരകിയത് – 1 കപ്പ്‌*

*ചെറിയ ഉള്ളി – 4-5 എണ്ണം*

*ജീരകം – 1/2 ടീസ്പൂൺ*

*വെളുത്തുള്ളി – 1 അല്ലി (ആവശ്യമെങ്കിൽ മാത്രം)*

*ഉപ്പ് – പാകത്തിന്*

*വെള്ളം – ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം**

ഉഴുന്നുപരിപ്പ് നന്നായി കഴുകി 2-3 മണിക്കൂർ കുതിർക്കാൻ വെക്കുക. ശേഷം കുറച്ച് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. തേങ്ങ, ചെറിയ ഉള്ളി, ജീരകം, വെളുത്തുള്ളി എന്നിവ അല്പം വെള്ളം ചേർത്ത് തരിതരിപ്പായി അരച്ചെടുക്കുക.

ഒരു വലിയ പാത്രത്തിൽ അരിപ്പൊടി എടുത്ത് അതിലേക്ക് അരച്ചുവെച്ച ഉഴുന്നും തേങ്ങയും ചേർക്കുക. പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് ഇഡ്ഡലി മാവിനേക്കാൾ അല്പം കൂടി കട്ടിയുള്ള രൂപത്തിൽ കലക്കിയെടുക്കുക.

ഈ മാവ് ഏകദേശം 2-3 മണിക്കൂർ വായു കടക്കാതെ വെക്കുക (പുളിക്കാൻ അനുവദിക്കരുത്). ഒരു സ്റ്റീൽ പ്ലേറ്റിലോ അപ്പച്ചെമ്പിന്റെ തട്ടിലോ അല്പം എണ്ണ തടവി മാവ് ഒഴിക്കുക. ഇതിന്റെ മുകളിൽ കുരുത്തോല കൊണ്ട് കുരിശ് ആകൃതിയിൽ വെക്കുക.

അപ്പച്ചെമ്പിൽ വെച്ച് 20-25 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക.

പെസഹാ പാൽ 

ആവശ്യമായ ചേരുവകൾ

*ശർക്കര – 250 ഗ്രാം (ഉരുക്കി അരിച്ചത്)*

*രണ്ടാം പാൽ (തേങ്ങാപ്പാൽ) – 2 കപ്പ്‌*

*ഒന്നാം പാൽ (കട്ടിയുള്ള തേങ്ങാപ്പാൽ) – 1 കപ്പ്‌*

*അരിപ്പൊടി – 2 ടേബിൾസ്പൂൺ (കുറുക്കാൻ വേണ്ടി)*

*ഏലയ്ക്ക പൊടിച്ചത് – 1 ടീസ്പൂൺ*

*ചുക്കുപൊടി – 1/2 ടീസ്പൂൺ*

*ജീരകപ്പൊടി – 1/4 ടീസ്പൂൺ*

*കുരുത്തോല കഷ്ണം – ഒരെണ്ണം*

**തയ്യാറാക്കുന്ന വിധം**

ശർക്കര ഉരുക്കിയത് ഒരു പാത്രത്തിൽ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് രണ്ടാം പാൽ ചേർത്ത് നന്നായി ഇളക്കുക. തിളച്ചു വരുമ്പോൾ ഇതിലേക്ക് ഒരു ചെറിയ കഷ്ണം കുരുത്തോല മുറിച്ചിടുക. അരിപ്പൊടി അല്പം വെള്ളത്തിൽ കലക്കി ഇതിലേക്ക് ചേർത്ത് കുറുക്കിയെടുക്കുക.

നന്നായി കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർക്കുക. പാൽ തിളച്ചു തൂകാതെ ശ്രദ്ധിക്കണം. അവസാനം ഏലയ്ക്കപ്പൊടി, ചുക്കുപൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് ഇളക്കി അടുപ്പിൽ നിന്നും വാങ്ങിവെക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351134/how-to-make-sensual-bread-and-sweet-curd)