---
title: "'പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നു'; ആരോപണവുമായി കെ.സി വേണുഗോപാൽ, മറുപടി നൽകി എം.എ ബേബി"
english_title: "cpm is making fake aadhaar cards in payyannur kc venugopal alleges"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351132/cpm-is-making-fake-aadhaar-cards-in-payyannur-kc-venugopal-alleges"
published_at: "2026-04-02T14:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce2cb4b372d_ma_baby.jpg"
keywords: []
---

# 'പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നു'; ആരോപണവുമായി കെ.സി വേണുഗോപാൽ, മറുപടി നൽകി എം.എ ബേബി

> **Lead Summary:** **കണ്ണൂര്‍: ( **[www.truevisionnews.com]** ) ** പ​രാ​ജ​യ​ഭീ​തി​യി​ൽ പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ സി.​പി.​എം നേ​തൃ​ത്വം ആ​സൂ​ത്രി​ത​നീ​ക്കം ന​ട​ത്തു​ന്ന​താ​യി എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. പ​യ്യ​ന്നൂ​ർ ഗാ​ന്ധി പാ​ർ​ക്കി​ൽ ന​ട​ന്ന യു.​ഡി.​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്റെ പ്ര​ചാ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

## Article Content

**കണ്ണൂര്‍: ( **[www.truevisionnews.com]** ) ** പ​രാ​ജ​യ​ഭീ​തി​യി​ൽ പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ സി.​പി.​എം നേ​തൃ​ത്വം ആ​സൂ​ത്രി​ത​നീ​ക്കം ന​ട​ത്തു​ന്ന​താ​യി എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. പ​യ്യ​ന്നൂ​ർ ഗാ​ന്ധി പാ​ർ​ക്കി​ൽ ന​ട​ന്ന യു.​ഡി.​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്റെ പ്ര​ചാ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​യ്യ​ന്നൂ​രി​ലെ​യും ത​ളി​പ്പ​റ​മ്പി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്ക് ഒ​രു കേ​ന്ദ്ര​ത്തി​ൽ​നി​ന്നും വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ പ്രി​ന്റ് ചെ​യ്യാ​ൻ തു​ട​ങ്ങി​യ​താ​യും കൃ​ത്യ​മാ​യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഞാ​നി​ത് പ​റ​യു​ന്ന​തെ​ന്നും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്ന ഏ​ത് ഉ​ദ്യോ​ഗ​സ്ഥ​നാ​യാ​ലും അ​വ​രെ​ക്കൊ​ണ്ട് മ​റു​പ​ടി പ​റ​യി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പാ​ർ​ട്ടി തെ​റ്റാ​യ വ​ഴി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ അ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നാ​ണ് വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ സി.​പി.​എ​മ്മി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ​ത്. കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​ധി​കാ​ര​ത്തി​ന്റെ അ​പ്പ​ക്ക​ഷ്ണം തേ​ടി​വ​ന്ന​ത​ല്ല. തെ​റ്റാ​യ വ​ഴി​യി​ലൂ​ടെ ന​യി​ക്കു​ന്ന പാ​ർ​ട്ടി​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച് പു​റ​ത്തു​വ​ന്ന​താ​ണ്. അ​തു കൊ​ണ്ടാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​നെ പോ​ലു​ള്ള​വ​രെ പി​ന്തു​ണ​ക്കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ച​തെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. എന്നാൽ ആരോപണം സിപിഎം തള്ളി.

വ്യാജ കാർഡുണ്ടാക്കൽ സിപിഎമ്മിന്റെ രീതിയല്ലെന്ന് ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. സിപിഎമ്മിനെ തകർക്കാനുള്ള ശ്രമങ്ങളാണ് ഡീൽ ആരോപണത്തിലൂടെ നടത്തുന്നത്. പ്രതിപക്ഷ നേതാവ് അവതരണം കൊണ്ട് വീടുകൾ നിർമ്മിക്കുന്നു. യൂത്ത് കോൺഗ്രസും കോൺഗ്രസും നൽകാമെന്ന് പറഞ്ഞതിനേക്കാൾ വീടുകൾ നിർമ്മിച്ചുവെന്നും എം.എ ബേബി പരിഹസിച്ചു. വ്യാജ ഐഡി കാർഡ് ഉണ്ടാക്കി വോട്ട് നേടേണ്ട ആവശ്യം സി പിഎമ്മിനില്ലെന്ന് കെ.രാധാകൃഷ്ണൻ എംപിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351132/cpm-is-making-fake-aadhaar-cards-in-payyannur-kc-venugopal-alleges)