---
title: "'കേരളത്തിന്റെ റോക്ക് സ്റ്റാർ'; കെ.കെ. ശൈലജയെ തേടി ഫ്രാൻസിൽ നിന്ന് ആരാധകരെത്തി"
english_title: "Fans from France came to look for K.K. Shailaja"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351130/fans-from-france-came-to-look-for-kk-shailaja"
published_at: "2026-04-02T14:05:00+05:30"
category: "Kannur"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce2a51a0e23_wcdaswf.jpg"
keywords: []
---

# 'കേരളത്തിന്റെ റോക്ക് സ്റ്റാർ'; കെ.കെ. ശൈലജയെ തേടി ഫ്രാൻസിൽ നിന്ന് ആരാധകരെത്തി

> **Lead Summary:** കണ്ണൂർ:**[** കേരളത്തിന്റെ മുൻ ആരോഗ്യവകുപ്പ് മന്ത്രിയും പേരാവൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.കെ. ശൈലജയെ നേരിൽ കാണാൻ ഫ്രാൻസിൽ നിന്നെത്തി രണ്ട് വിദേശികൾ. പാരീസിൽ നിന്നുള്ള സെബാസ്റ്റ്യൻ, മഡ്യൂറി എന്നിവരാണ് കണ്ണൂരിലെ വീട്ടിലെത്തി ശൈലജയെ സന്ദർശിച്ചത്. രണ്ടാഴ്ചത്തെ കേരള സന്ദർശനത്തിനായി എത്തിയ ഇരുവരും പാരീസിൽ നിന്ന് നേരിട്ടാണ് കണ്ണൂരിലെത്തിയത്.

## Article Content

കണ്ണൂർ:**[** കേരളത്തിന്റെ മുൻ ആരോഗ്യവകുപ്പ് മന്ത്രിയും പേരാവൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.കെ. ശൈലജയെ നേരിൽ കാണാൻ ഫ്രാൻസിൽ നിന്നെത്തി രണ്ട് വിദേശികൾ. പാരീസിൽ നിന്നുള്ള സെബാസ്റ്റ്യൻ, മഡ്യൂറി എന്നിവരാണ് കണ്ണൂരിലെ വീട്ടിലെത്തി ശൈലജയെ സന്ദർശിച്ചത്. രണ്ടാഴ്ചത്തെ കേരള സന്ദർശനത്തിനായി എത്തിയ ഇരുവരും പാരീസിൽ നിന്ന് നേരിട്ടാണ് കണ്ണൂരിലെത്തിയത്.

കൊവിഡ് കാലത്ത് കേരളം നടത്തിയ മികച്ച പ്രവർത്തനങ്ങളും കെ.കെ. ശൈലജയുടെ നേതൃപാടവവും കേട്ടറിഞ്ഞാണ് അവർ എത്തിയത്.  15 വർഷം മുൻപ് കേരളം സന്ദർശിച്ച ഇവർ, ഇക്കാലയളവിൽ സംസ്ഥാനത്തെ റോഡുകളും ആരോഗ്യരംഗവും കൈവരിച്ച വലിയ പുരോഗതിയിൽ ആശ്ചര്യം പ്രകടിപ്പിച്ചു. പ്രത്യാശയുടെ പ്രതീകമായി കൊവിഡ് കാലത്ത് കേരളത്തെ നയിച്ച കെ.കെ. ശൈലജയെ 'റോക്ക് സ്റ്റാർ' എന്നാണ് ഇവർ വിശേഷിപ്പിച്ചത്. അവരെ നേരിൽ കണ്ട് ആശയങ്ങൾ പങ്കുവെക്കാൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ടെന്നും ഇവർ പറഞ്ഞു. കേരളത്തിന്റെ വികസന നേട്ടങ്ങളും പ്രതിസന്ധി ഘട്ടങ്ങളിലെ പ്രവർത്തനങ്ങളും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു എന്നതിന്റെ തെളിവായി ഈ സന്ദർശനം മാറി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351130/fans-from-france-came-to-look-for-kk-shailaja)