---
title: "പയ്യനാട് കുഴൽക്കിണർ ലോറി മറിഞ്ഞ് വൻ അപകടം; ഡ്രൈവറെ കാണാനില്ല, ആറുപേർക്ക് പരിക്ക്"
english_title: "Lorry going to dig a borewell loses control and overturns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351126/lorry-going-to-dig-a-borewell-loses-control-and-overturns"
published_at: "2026-04-02T13:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce28d7b2fae_13.jpg"
keywords: []
---

# പയ്യനാട് കുഴൽക്കിണർ ലോറി മറിഞ്ഞ് വൻ അപകടം; ഡ്രൈവറെ കാണാനില്ല, ആറുപേർക്ക് പരിക്ക്

> **Lead Summary:** **മലപ്പുറം: [ **പയ്യനാട് കുട്ടിപ്പാറയിൽ കുഴൽക്കിണർ കുഴിക്കുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. വണ്ടൂരിലേക്ക് കുഴൽക്കിണർ നിർമ്മാണത്തിനായി പോകുന്നതിനിടെ കുട്ടിപ്പാറ കാരേപറമ്പ് വളവിൽ വെച്ച് മതിലിലിടിച്ചാണ് വാഹനം മറിഞ്ഞത്.

## Article Content

**മലപ്പുറം: [ **പയ്യനാട് കുട്ടിപ്പാറയിൽ കുഴൽക്കിണർ കുഴിക്കുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. വണ്ടൂരിലേക്ക് കുഴൽക്കിണർ നിർമ്മാണത്തിനായി പോകുന്നതിനിടെ കുട്ടിപ്പാറ കാരേപറമ്പ് വളവിൽ വെച്ച് മതിലിലിടിച്ചാണ് വാഹനം മറിഞ്ഞത്.

അപകടത്തിൽ പരിക്കേറ്റ അന്തർസംസ്ഥാന തൊഴിലാളികളായ വിക്കി, ശശിപാൽ എന്നിവരെയും പാലക്കാട് സ്വദേശികളായ ഷഫീഖ്, ശ്രീരാമൻ, ചന്ദ്രൻ, വിജേഷ് എന്നിവരെയും ഉടൻതന്നെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന് പിന്നാലെ ലോറി ഡ്രൈവറായ തമിഴ്‌നാട് സ്വദേശി രാജീവിനെ കാണാതായത് ഏറെ നേരം പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഡ്രൈവർ ലോറിക്കടിയിൽ പെട്ടിട്ടുണ്ടാകാമെന്ന സംശയത്തെത്തുടർന്ന് മഞ്ചേരി അഗ്നിശമന സേനയെത്തി ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തി പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല.

അപകടം നടന്ന ഉടനെ ഡ്രൈവർ ഓടി രക്ഷപ്പെട്ടതാകാമെന്നാണ് പോലീസിന്റെ നിഗമനം. മഞ്ചേരി ബോർവെൽ എന്ന സ്ഥാപനത്തിന്റെ ഉടമ ഒറ്റപ്പാലം സ്വദേശി രാധാകൃഷ്ണന്റേതാണ് അപകടത്തിൽപ്പെട്ട ലോറി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351126/lorry-going-to-dig-a-borewell-loses-control-and-overturns)