---
title: "നൂറിലേറെ മോഷണങ്ങൾ, ആഡംബര യാത്രകൾ; കുപ്രസിദ്ധ മോഷണ വീരൻ വാക്കയിൽ അക്ബർ പോലീസിന്റെ പിടിയിൽ"
english_title: "Notorious thief Veeran Akbar arrested by police in Vakayil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351123/notorious-thief-veeran-akbar-arrested-by-police-in-vakayil"
published_at: "2026-04-02T13:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce257e2d095_Notorious_thief_Veeran_Akbar_arrested_by_police_in_Vakayil.jpg"
keywords: []
---

# നൂറിലേറെ മോഷണങ്ങൾ, ആഡംബര യാത്രകൾ; കുപ്രസിദ്ധ മോഷണ വീരൻ വാക്കയിൽ അക്ബർ പോലീസിന്റെ പിടിയിൽ

> **Lead Summary:** മലപ്പുറം: നൂറിലധികം മോഷണക്കേസുകളിൽ പ്രതിയായ അന്തർജില്ലാ മോഷ്ടാവ് വഴിക്കടവ് പൂവത്തിപ്പൊയിൽ സ്വദേശി വാക്കയിൽ അക്ബർ പോലീസ് പിടിയിലായി. കാളികാവ് അമ്പലക്കുന്നിലെ ഒരു വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിലാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ വലയിലാക്കിയത്. കാളികാവ് പോലീസ് ഇൻസ്പെക്ടർ ഷാജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

## Article Content

മലപ്പുറം: നൂറിലധികം മോഷണക്കേസുകളിൽ പ്രതിയായ അന്തർജില്ലാ മോഷ്ടാവ് വഴിക്കടവ് പൂവത്തിപ്പൊയിൽ സ്വദേശി വാക്കയിൽ അക്ബർ പോലീസ് പിടിയിലായി. കാളികാവ് അമ്പലക്കുന്നിലെ ഒരു വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിലാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ വലയിലാക്കിയത്. കാളികാവ് പോലീസ് ഇൻസ്പെക്ടർ ഷാജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ഒക്ടോബര്‍ 23ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. അമ്പലക്കുന്നിലെ വള്ളിപ്പാടന്‍ ഷാജഹാന്റെ മകള്‍ ഷിഫ്നയുടെ രണ്ടേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങളും 47000 രൂപയും വീടിന്റെ വാതില്‍ കത്തിച്ച് അകത്തുകയറിയാണ് അലമാരയില്‍നിന്ന് പ്രതി കവര്‍ച്ച ചെയ്തത്. തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈ. എസ്.പി വി.കെ. വിശ്വംഭരന്‍ നായരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു.

സംഭവശേഷം ഒളിവില്‍ പോയ പ്രതി അട്ടപ്പാടിയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ആഴ്ചകളോളം പ്രത്യേക അന്വേഷണ സംഘം നിരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. നൂറ്റിപ്പത്തോളം മോഷണക്കേസുകളിലെ പ്രതിയാണ് അക്ബര്‍ എന്നാണ് പൊലീസ് വിശദമാക്കുന്നത്.

മോഷണമുതലുകള്‍ വിറ്റ് ആഡംബര ജീവിതം നയിക്കുന്ന പ്രതി കഴിഞ്ഞ തവണ കൂട്ടുപ്രതികളോടൊപ്പം നേപ്പാളിലേക്ക് ഉല്ലാസയാത്ര നടത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ജയില്‍മോചിതനായത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്ഐമാരായ ടി അബ്ദുല്‍ റസാ ഖ്, അന്‍വര്‍ സാദത്ത്, എസ്സി പി ഒ ക്ലിന്റ്‌റ് ജേക്കബ്, പ്രത്യേക അ ന്വേഷണ സംഘത്തിലെ സുനില്‍ മമ്പാട്, ടി നിബിന്‍ദാസ്, ജിയോ ജേക്കബ്, സാബിറലി, പി സജി ഷ്, സജേഷ് സി, കെ. കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്ര തിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351123/notorious-thief-veeran-akbar-arrested-by-police-in-vakayil)