---
title: "പിറന്നാൾ ആഘോഷം കണ്ണീരായി; സുഹൃത്തിന് പിന്നാലെ ജമീലും മടങ്ങി, നോവായി പന്തളം"
english_title: "College student Jameel Ahmed, who was undergoing treatment for injuries sustained in a car accident, has died."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351110/college-student-jameel-ahmed-who-was-undergoing-treatment-for-injuries-sustained-in-a-car-accident-has-died"
published_at: "2026-04-02T12:46:00+05:30"
category: "Alappuzha"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce17ca558e3_SDASDAsffh.jpg"
keywords: []
---

# പിറന്നാൾ ആഘോഷം കണ്ണീരായി; സുഹൃത്തിന് പിന്നാലെ ജമീലും മടങ്ങി, നോവായി പന്തളം

> **Lead Summary:** പന്തളം:**[** എ.സി റോഡിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥി ജമീൽ അഹമ്മദ് മരണത്തിന് കീഴടങ്ങി. പന്തളം തോന്നല്ലൂർ സ്വദേശിയായ ജമീൽ, ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിൽ മങ്കൊമ്പ് പാലത്തിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് അസ്‌ലം ഷലൂ അപകടസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു.

## Article Content

പന്തളം:**[** എ.സി റോഡിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥി ജമീൽ അഹമ്മദ് മരണത്തിന് കീഴടങ്ങി. പന്തളം തോന്നല്ലൂർ സ്വദേശിയായ ജമീൽ, ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിൽ മങ്കൊമ്പ് പാലത്തിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് അസ്‌ലം ഷലൂ അപകടസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു.

കുട്ടിക്കാലം മുതൽ സഹപാഠികളായിരുന്ന ഇരുവരും അടൂർ ഐ.എച്ച്.ആർ.ഡിയിലെ അവസാന വർഷ വിദ്യാർത്ഥികളാണ്. അപകടത്തിന് തലേദിവസം ജമീലിന്റെ ജന്മദിനമായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം വീട്ടിൽ ജന്മദിനം ആഘോഷിച്ച ശേഷം റീൽസ് ചിത്രീകരിക്കുന്നതിനായി ആലപ്പുഴയിലേക്ക് പോയി മടങ്ങുമ്പോഴാണ് ദുരന്തം സംഭവിച്ചത്. പോലീസ് നടപടികൾക്ക് ശേഷം ജമീൽ അഹമ്മദിന്റെ മൃതദേഹം കടക്കാട് മുസ്ലിം ജുമാമസ്ജിദിൽ ഖബറടക്കി. ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയാണ് അടുത്ത സുഹൃത്തുക്കളായ രണ്ട് യുവാക്കൾ വാഹനാപകടത്തിൽ വിടവാങ്ങിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351110/college-student-jameel-ahmed-who-was-undergoing-treatment-for-injuries-sustained-in-a-car-accident-has-died)