---
title: "'മകളെ എന്റെ അടുത്തേക്ക് അയക്കൂ, പതിനായിരം നൽകാം'; കസ്റ്റഡിയിലുള്ള സ്ത്രീയോട് എ.എസ്.ഐയുടെ ക്രൂരമായ ലൈംഗികാഭ്യർത്ഥന!"
english_title: "ASI's brutal sexual request to a woman in custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351105/asis-brutal-sexual-request-to-a-woman-in-custody"
published_at: "2026-04-02T12:30:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce148c2cf51_10.jpg"
keywords: []
---

# 'മകളെ എന്റെ അടുത്തേക്ക് അയക്കൂ, പതിനായിരം നൽകാം'; കസ്റ്റഡിയിലുള്ള സ്ത്രീയോട് എ.എസ്.ഐയുടെ ക്രൂരമായ ലൈംഗികാഭ്യർത്ഥന!

> **Lead Summary:** **മുംബൈ: [ **മഹാരാഷ്ട്രയിലെ അകോള ജില്ലയിൽ കസ്റ്റഡിയിലിരുന്ന സ്ത്രീയോട് ലൈംഗികാവശ്യത്തിനായി മകളെ അയച്ചുതരണമെന്ന് ആവശ്യപ്പെട്ട എ.എസ്.ഐക്ക് സസ്പെൻഷൻ. സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. രാകേഷ് ജാദവിനെതിരെയാണ് കർശന നടപടി സ്വീകരിച്ചത്.

## Article Content

**മുംബൈ: [ **മഹാരാഷ്ട്രയിലെ അകോള ജില്ലയിൽ കസ്റ്റഡിയിലിരുന്ന സ്ത്രീയോട് ലൈംഗികാവശ്യത്തിനായി മകളെ അയച്ചുതരണമെന്ന് ആവശ്യപ്പെട്ട എ.എസ്.ഐക്ക് സസ്പെൻഷൻ. സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. രാകേഷ് ജാദവിനെതിരെയാണ് കർശന നടപടി സ്വീകരിച്ചത്.

80 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സ്ത്രീയോടാണ് ഉദ്യോഗസ്ഥൻ അത്യന്തം അപമര്യാദയായി പെരുമാറിയത്. ലോക്കപ്പിൽ കഴിയുകയായിരുന്ന സ്ത്രീയോട് അവർ സുന്ദരിയാണെന്നും അതിനാൽ മകളും സുന്ദരിയായിരിക്കുമെന്നും പറഞ്ഞ രാകേഷ് ജാദവ്, മകളെ തന്റെ അടുത്തേക്ക് അയക്കുകയാണെങ്കിൽ പതിനായിരം രൂപ നൽകാമെന്നും വാഗ്ദാനം ചെയ്യുകയായിരുന്നു.

ഈ മോശം അനുഭവം സ്ത്രീ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതേത്തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥർ എ.എസ്.ഐയെ സ്റ്റേഷനിൽ വെച്ച് രൂക്ഷമായി ശാസിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ രാകേഷ് ജാദവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. നിലവിൽ ഇയാൾ ഒളിവിൽ പോയിരിക്കുകയാണെന്നും ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351105/asis-brutal-sexual-request-to-a-woman-in-custody)