---
title: "മദ്യം കിട്ടാത്ത കലിപ്പ്! വധുവിനെയും വരനെയും മർദിച്ചു, വീട്ടിലെ പണവും കവർന്നു, അയൽവാസികൾക്കെതിരെ കേസ്"
english_title: "Bride and groom beaten up, money stolen from house, case filed against neighbors"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351091/bride-and-groom-beaten-up-money-stolen-from-house-case-filed-against-neighbors"
published_at: "2026-04-02T11:41:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce08bd00e5c_case_filed_against_neighbors.jpg"
keywords: []
---

# മദ്യം കിട്ടാത്ത കലിപ്പ്! വധുവിനെയും വരനെയും മർദിച്ചു, വീട്ടിലെ പണവും കവർന്നു, അയൽവാസികൾക്കെതിരെ കേസ്

> **Lead Summary:** ഗ്വാളിയാ‌ർ: വിവാഹത്തിന് മദ്യം വിളമ്പാത്തതിനെത്തുടർന്നുണ്ടായ തർക്കത്തിൽ വധുവിനും വരനും കുടുംബാംഗങ്ങൾക്കും അയൽവാസികളുടെ മർദനം. മധ്യപ്രദേശിലെ ഗ്വാളിയാർ ജില്ലയിലുള്ള പട്ടായ് ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിൽ വരന്റെ മാതാവിനും പരിക്കേറ്റിട്ടുണ്ട്.

## Article Content

ഗ്വാളിയാ‌ർ: വിവാഹത്തിന് മദ്യം വിളമ്പാത്തതിനെത്തുടർന്നുണ്ടായ തർക്കത്തിൽ വധുവിനും വരനും കുടുംബാംഗങ്ങൾക്കും അയൽവാസികളുടെ മർദനം. മധ്യപ്രദേശിലെ ഗ്വാളിയാർ ജില്ലയിലുള്ള പട്ടായ് ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിൽ വരന്റെ മാതാവിനും പരിക്കേറ്റിട്ടുണ്ട്.

ഒരു സംഘം അയൽവാസികൾ സ്ഥലത്തെത്തി വരനോട് മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടു. പണം നല്‍കാൻ വിസമ്മതിച്ചതോടെയായിരുന്നു മർദനം. വരനെ മ‍ദിക്കുന്നത് തടയാനെത്തിയ വധുവിനും മറ്റ് കുടുംബാംഗങ്ങൾക്കും മർദനമേറ്റിട്ടുണ്ട്. അക്രമണത്തിന് പിന്നാലെ അയൽവാസികൾ വീട്ടിലെ ലൈറ്റുകളും പണവും മോഷ്ടിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351091/bride-and-groom-beaten-up-money-stolen-from-house-case-filed-against-neighbors)