---
title: "തിരുവനന്തപുരത്ത് കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് യുവാവ് വീട് കത്തിച്ചു; പ്രതി കസ്റ്റഡിയിൽ"
english_title: "Thiruvananthapuram: Youth sets house on fire after not paying for ganja; Accused in custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351045/thiruvananthapuram-youth-sets-house-on-fire-after-not-paying-for-ganja-accused-in-custody"
published_at: "2026-04-02T09:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cde77051271_Youth_sets_house_on_fire_after_not_paying_for_ganja;_Accused_in_custody.jpg"
keywords: []
---

# തിരുവനന്തപുരത്ത് കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് യുവാവ് വീട് കത്തിച്ചു; പ്രതി കസ്റ്റഡിയിൽ

> **Lead Summary:** തിരുവനന്തപുരം: കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് തിരുവനന്തപുരം കണിയാപുരത്ത് യുവാവ് വീടിന് തീയിട്ടു. ഷാജഹാൻ-അമീന ദമ്പതികളുടെ വീടാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ അമീനയുടെ സഹോദരീ പുത്രനായ ഫൈസലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

തിരുവനന്തപുരം: കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് തിരുവനന്തപുരം കണിയാപുരത്ത് യുവാവ് വീടിന് തീയിട്ടു. ഷാജഹാൻ-അമീന ദമ്പതികളുടെ വീടാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ അമീനയുടെ സഹോദരീ പുത്രനായ ഫൈസലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് വീട്ടിലെത്തി ഫൈസല്‍ പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനാൽ ബഹളം വെച്ചു. വീടിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ കൈ ഞരമ്പ് മുറിച്ചു. പിന്നീട് മംഗലപുരം പൊലീസെത്തി ഫൈസലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്നിറങ്ങി പുലർച്ചെയാണ് ഇയാള്‍ വീടിന് തീയിട്ടത്. ഭീഷണി ഉള്ളതിനാൽ കുടുംബം ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. വീട്ടിൽ ആളില്ലാഞ്ഞതിനാൽ അത്യാഹിതം ഒഴിവായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351045/thiruvananthapuram-youth-sets-house-on-fire-after-not-paying-for-ganja-accused-in-custody)