---
title: "കണ്ണൂരിൽ ജോലിക്കിടെ കെ.എസ്.ഇ.ബി. ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു"
english_title: "KSEB employee dies of shock while working in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351040/kseb-employee-dies-of-shock-while-working-in-kannur"
published_at: "2026-04-02T08:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cdd8f7b6271_shock_death.jpg"
keywords: []
---

# കണ്ണൂരിൽ ജോലിക്കിടെ കെ.എസ്.ഇ.ബി. ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

> **Lead Summary:** **ചെറുവാഞ്ചേരി(കണ്ണൂർ): ( **[www.truevisionnews.com]** ) ** ജോലിക്കിടെ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി. ജീവനക്കാരൻ മരിച്ചു. കടവത്തൂർ എലിത്തോട് പടിഞ്ഞാറെ കല്ലുവയൽ വീട്ടിൽ അമൽ ചന്ദ്രൻ ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം.

## Article Content

**ചെറുവാഞ്ചേരി(കണ്ണൂർ): ( **[www.truevisionnews.com]** ) ** ജോലിക്കിടെ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി. ജീവനക്കാരൻ മരിച്ചു. കടവത്തൂർ എലിത്തോട് പടിഞ്ഞാറെ കല്ലുവയൽ വീട്ടിൽ അമൽ ചന്ദ്രൻ ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം.

ചെറുവാഞ്ചേരി അമ്പലപ്പുഴ പാലത്തിനു സമീപം വൈദ്യുതക്കമ്പികളിൽ പ്ലാസ്റ്റിക് കേബിളുകൾ സ്ഥാപിക്കുമ്പോൾ വൈദ്യുതലൈനിൽനിന്ന് ആഘാതമേൽക്കുകയായിരുന്നു. ഉടൻ ചെറുവാഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിലും തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: ചന്ദ്രൻ. അമ്മ: ലെനി. ഭാര്യ: നിരഞ്ജന. സഹോദരങ്ങൾ: അഖിൽ, അർജുൻ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351040/kseb-employee-dies-of-shock-while-working-in-kannur)