---
title: "എൽഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷവിമർശനവുമായി രാജ്‌നാഥ് സിങ്; ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു"
english_title: "Rajnath Singh slams LDF and UDF; CBI probe announced in Sabarimala gold loot"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350999/rajnath-singh-slams-ldf-and-udf-cbi-probe-announced-in-sabarimala-gold-loot"
published_at: "2026-04-01T17:02:00+05:30"
category: "Ernakulam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cd023ca311e_xfgdftgh.jpg"
keywords: []
---

# എൽഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷവിമർശനവുമായി രാജ്‌നാഥ് സിങ്; ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു

> **Lead Summary:** എറണാകുളം:**[** കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ അഴിമതിയിലും പ്രീണന രാഷ്ട്രീയത്തിലും ഒരേ തൂവൽ പക്ഷികളാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പറവൂരിൽ എൻഡിഎ സ്ഥാനാർത്ഥി വത്സല പ്രസന്നകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

എറണാകുളം:**[** കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ അഴിമതിയിലും പ്രീണന രാഷ്ട്രീയത്തിലും ഒരേ തൂവൽ പക്ഷികളാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പറവൂരിൽ എൻഡിഎ സ്ഥാനാർത്ഥി വത്സല പ്രസന്നകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ സ്വർണക്കൊള്ളയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, വെള്ളിക്കാശിന് വേണ്ടി യേശുവിനെ ഒറ്റിയ യൂദാസിനെപ്പോലെ സ്വർണത്തിന് വേണ്ടി സർക്കാർ അയ്യപ്പനെ മറയാക്കിയെന്നും പരിഹസിച്ചു. എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ എന്ന് പറഞ്ഞ അദ്ദേഹം, മുനമ്പം ഭൂമി വിഷയത്തിൽ ഇരുമുന്നണികളും രാഷ്ട്രീയ നാടകമാണ് കളിക്കുന്നതെന്നും കുറ്റപ്പെടുത്തി.

'ഫ്രണ്ട്സ്' എന്നതിലെ 'എഫ്' ആണ് ഇരുമുന്നണികളുടെയും പേരിനൊപ്പമുള്ളതെന്നും അഴിമതിയിൽ ഇവർ സുഹൃത്തുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വത്സല പ്രസന്നകുമാർ (എൻഡിഎ), വി.ഡി. സതീശൻ (യുഡിഎഫ്), ഇ.ടി. ടൈസൺ മാസ്റ്റർ (എൽഡിഎഫ്) എന്നിവർ ഏറ്റുമുട്ടുന്ന പറവൂരിൽ രാജ്‌നാഥ് സിങ്ങിന്റെ സന്ദർശനം ആവേശം പകർന്നിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350999/rajnath-singh-slams-ldf-and-udf-cbi-probe-announced-in-sabarimala-gold-loot)