---
title: "എഫ്‌സിആർഎ ഭേദഗതി ഗൗരം; പഠിച്ചശേഷം പ്രതികരിക്കുമെന്ന് കാന്തപുരം, കേന്ദ്രത്തിനെതിരെ ജോൺ ബ്രിട്ടാസ്"
english_title: "FCRA amendment is a big deal; Kanthapuram says it will respond after studying it, John Brittas against the center"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350976/fcra-amendment-is-a-big-deal-kanthapuram-says-it-will-respond-after-studying-it-john-brittas-against-the-center"
published_at: "2026-04-01T15:29:00+05:30"
category: "Kozhikode"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cced332e6e4_sftyrt.jpg"
keywords: []
---

# എഫ്‌സിആർഎ ഭേദഗതി ഗൗരം; പഠിച്ചശേഷം പ്രതികരിക്കുമെന്ന് കാന്തപുരം, കേന്ദ്രത്തിനെതിരെ ജോൺ ബ്രിട്ടാസ്

> **Lead Summary:** കോഴിക്കോട്:**[] **വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ വിവാദ ഭേദഗതിയിൽ കരുതലോടെയുള്ള നിലപാടുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. എഫ്‌സിആർഎ ഭേദഗതി അതീവ ഗൗരവമുള്ള വിഷയമാണെന്നും സമസ്ത ഇത് വിശദമായി പഠിച്ചുവരികയാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. കൃത്യമായി പഠിക്കാതെ പ്രതികരിക്കുന്നത് അബദ്ധങ്ങൾക്ക് വഴിതെളിക്കുമെന്നും പഠനത്തിന് ശേഷം സമസ്ത ഔദ്യോഗികമായി നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

കോഴിക്കോട്:**[] **വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ വിവാദ ഭേദഗതിയിൽ കരുതലോടെയുള്ള നിലപാടുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. എഫ്‌സിആർഎ ഭേദഗതി അതീവ ഗൗരവമുള്ള വിഷയമാണെന്നും സമസ്ത ഇത് വിശദമായി പഠിച്ചുവരികയാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. കൃത്യമായി പഠിക്കാതെ പ്രതികരിക്കുന്നത് അബദ്ധങ്ങൾക്ക് വഴിതെളിക്കുമെന്നും പഠനത്തിന് ശേഷം സമസ്ത ഔദ്യോഗികമായി നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ പാർലമെന്റിൽ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് എം.പി രംഗത്തെത്തി. ഭേദഗതി ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണെന്നും ജനാധിപത്യ രാജ്യത്ത് ഇത്തരം സുതാര്യമല്ലാത്ത ഒളിച്ചുകളികൾ കേന്ദ്ര സർക്കാർ നടത്തുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനെയും ബ്രിട്ടാസ് കടുത്ത ഭാഷയിൽ വിമർശിച്ചു. ക്രൈസ്തവ ലേബലിൽ മന്ത്രിയായ ജോർജ് കുര്യൻ സ്വന്തം സമുദായത്തെ ബാധിക്കുന്ന വിഷയത്തിൽ പുറംതിരിഞ്ഞു നിൽക്കുകയാണെന്നും ഇത് ഉളുപ്പില്ലാത്ത നടപടിയാണെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തി.

ന്യൂനപക്ഷ വിഭാഗങ്ങളെയും സന്നദ്ധ സംഘടനകളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്ന എഫ്‌സിആർഎ ഭേദഗതിയിൽ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ-സാമുദായ നേതാക്കൾ ഇതിനകം തന്നെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും പി.സി ജോർജും തമ്മിലുള്ള വാക്പോരിന് പിന്നാലെയാണ് കാന്തപുരത്തിന്റെയും ജോൺ ബ്രിട്ടാസിന്റെയും പ്രതികരണങ്ങൾ പുറത്തുവരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350976/fcra-amendment-is-a-big-deal-kanthapuram-says-it-will-respond-after-studying-it-john-brittas-against-the-center)