---
title: "നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിന്നിൽ ബൈക്ക് ഇടിച്ച് പള്ളി ഇമാമും മദ്രസ അധ്യാപകനുമായ യുവാവ് മരിച്ചു"
english_title: "young mosque imam and madrasa teacher died after his bike crashed into the back of a parked pickup van"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350875/young-mosque-imam-and-madrasa-teacher-died-after-his-bike-crashed-into-the-back-of-a-parked-pickup-van"
published_at: "2026-04-01T09:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cc91f392695_accident.jpg"
keywords: []
---

# നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിന്നിൽ ബൈക്ക് ഇടിച്ച് പള്ളി ഇമാമും മദ്രസ അധ്യാപകനുമായ യുവാവ് മരിച്ചു

> **Lead Summary:** **കുമ്പള: ( **[www.truevisionnews.com]** ) **ദേശീയപാതയിൽ ബന്തിയോട് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിന്നിൽ ബൈക്ക് ഇടിച്ച് പള്ളി ഇമാമും മദ്രസ അധ്യാപകനുമായ യുവാവ് മരിച്ചു. ചെങ്കള നായന്മാർമൂല പാണലം പള്ളി ഇമാമും മദ്രസ സദർ മുഅല്ലിമുമായ തലപ്പാടി ബിസി റോഡിലെ മുഹമ്മദ് സിനാൻ ആണ് മരിച്ചത്.

## Article Content

**കുമ്പള: ( **[www.truevisionnews.com]** ) **ദേശീയപാതയിൽ ബന്തിയോട് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിന്നിൽ ബൈക്ക് ഇടിച്ച് പള്ളി ഇമാമും മദ്രസ അധ്യാപകനുമായ യുവാവ് മരിച്ചു. ചെങ്കള നായന്മാർമൂല പാണലം പള്ളി ഇമാമും മദ്രസ സദർ മുഅല്ലിമുമായ തലപ്പാടി ബിസി റോഡിലെ മുഹമ്മദ് സിനാൻ ആണ് മരിച്ചത്.

തലപ്പാടിയിലെ വീട്ടിൽ നിന്ന് ചെങ്കള പാണലത്തെ മദ്രസയിലേക്ക് ജോലിക്ക് പോകുകയായിരുന്നു മുഹമ്മദ് സിനാൻ. ബന്തിയോട് ദേശീയപാതയുടെ വശത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിന്നിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സിനാന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350875/young-mosque-imam-and-madrasa-teacher-died-after-his-bike-crashed-into-the-back-of-a-parked-pickup-van)