---
title: "കളമശേരിയിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ"
english_title: "Accused of sexually assaulting a woman in Kalamassery arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350831/accused-of-sexually-assaulting-a-woman-in-kalamassery-arrested"
published_at: "2026-03-31T20:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cbde991c446_arrest2.jpg"
keywords: []
---

# കളമശേരിയിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ

> **Lead Summary:** കൊച്ചി: കളമശേരിയിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ. എലൂർ സ്വദേശി വിപിനാണ് അറസ്റ്റിലായത്. മാലിക്ക് ഷോപ്പിന് സമീപം ഇട വഴിയിലായിരുന്നു അതിക്രമം. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. പ്രതി തടഞ്ഞു നിർത്തി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

## Article Content

കൊച്ചി: കളമശേരിയിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ. എലൂർ സ്വദേശി വിപിനാണ് അറസ്റ്റിലായത്. മാലിക്ക് ഷോപ്പിന് സമീപം ഇട വഴിയിലായിരുന്നു അതിക്രമം. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. പ്രതി തടഞ്ഞു നിർത്തി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മറ്റൊരു സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജ്യോത്സ്യൻ പിടിയിലായി . അമ്പലപ്പുഴ പുറക്കാട് പുത്തൻപറമ്പിൽ രാജേഷ് രാമചന്ദ്രനെ (39) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മാതാവുമായി അടുപ്പത്തിലായ പ്രതി മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടിയും മാതാവും വാടകക്ക് താമസിക്കുന്ന വീട്ടിലെത്തിയാണ് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കുട്ടി തന്നെയാണ് അതിക്രമത്തെ പറ്റി പൊലീസിന് വിവരങ്ങൾ നൽകിയത്. ഒളിവിലായിരുന്ന പ്രതിയെ തമിഴ്നാട് സേലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350831/accused-of-sexually-assaulting-a-woman-in-kalamassery-arrested)