---
title: "വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്സാപ്പിൽ അശ്ലീല സന്ദേശം; കണ്ണൂർ സ്വദേശി അറസ്റ്റിൽ"
english_title: "Kannur native arrested for sending obscene message to Women's Commission chairperson on WhatsApp"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350824/kannur-native-arrested-for-sending-obscene-message-to-womens-commission-chairperson-on-whatsapp"
published_at: "2026-03-31T19:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cbd08676cea_arrest1.jpg"
keywords: []
---

# വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്സാപ്പിൽ അശ്ലീല സന്ദേശം; കണ്ണൂർ സ്വദേശി അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം: ** കേരള സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്സ്ആപ്പ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കുരുമാത്തൂർ മുയ്യം സ്വദേശിയായ ജഗദീഷ് ആണ് പിടിയിലായത്. പ്രതിയെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്. വനിതാ കമ്മീഷൻ അധ്യക്ഷ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപി അഡ്രസ് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

## Article Content

**തിരുവനന്തപുരം: ** കേരള സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്സ്ആപ്പ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കുരുമാത്തൂർ മുയ്യം സ്വദേശിയായ ജഗദീഷ് ആണ് പിടിയിലായത്. പ്രതിയെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്. വനിതാ കമ്മീഷൻ അധ്യക്ഷ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപി അഡ്രസ് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന്, ഇയാൾ മറ്റ് നിരവധി സ്ത്രീകൾക്കും സമാനമായ രീതിയിൽ അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെ കാർത്തികിന്‍റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കണ്ണൂർ തളിപ്പറമ്പിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.

ഡെപ്യൂട്ടി കമ്മീഷണർ തപോഷ് ബസുമതാരിയുടെ മേൽനോട്ടത്തിൽ അസിസ്റ്റന്‍റ് കമ്മീഷണർ ഷാജി എം കെ, ഇൻസ്പെക്ടർ നൗഷാദ് സി കെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല. വെള്ളിയാഴ്ച് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350824/kannur-native-arrested-for-sending-obscene-message-to-womens-commission-chairperson-on-whatsapp)