---
title: "ഇതൊരു സാധാരണ പച്ചടിയല്ല! വിഭവം പച്ചടിയാണ്, പക്ഷേ പാഷൻ ഫ്രൂട്ടാണ് ഇതിലെ താരം"
english_title: "This is no ordinary pachadi! The dish is pachadi, but the star of the show is passion fruit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350778/this-is-no-ordinary-pachadi-the-dish-is-pachadi-but-the-star-of-the-show-is-passion-fruit"
published_at: "2026-03-31T14:24:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb8c2b3d3c3_but_the_star_of_the_show_is_passion_fruit.jpg"
keywords: []
---

# ഇതൊരു സാധാരണ പച്ചടിയല്ല! വിഭവം പച്ചടിയാണ്, പക്ഷേ പാഷൻ ഫ്രൂട്ടാണ് ഇതിലെ താരം

> **Lead Summary:** പച്ചടിയിൽ പാഷൻ ഫ്രൂട്ടിന് എന്ത് കാര്യം എന്ന് ചോദിക്കാൻ വരട്ടെ! പാചക പരീക്ഷണങ്ങളിൽ എപ്പോഴും പുതുമ ആഗ്രഹിക്കുന്ന മലയാളികൾക്കായി ഇതാ ഒരു സ്പെഷ്യൽ ഐറ്റം: പാഷൻ ഫ്രൂട്ട് പച്ചടി. രുചിയിൽ മാത്രമല്ല, ആരോഗ്യ കാര്യത്തിലും ഈ പച്ചടി മുൻപന്തിയിലാണ്.

## Article Content

പച്ചടിയിൽ പാഷൻ ഫ്രൂട്ടിന് എന്ത് കാര്യം എന്ന് ചോദിക്കാൻ വരട്ടെ! പാചക പരീക്ഷണങ്ങളിൽ എപ്പോഴും പുതുമ ആഗ്രഹിക്കുന്ന മലയാളികൾക്കായി ഇതാ ഒരു സ്പെഷ്യൽ ഐറ്റം: പാഷൻ ഫ്രൂട്ട് പച്ചടി. രുചിയിൽ മാത്രമല്ല, ആരോഗ്യ കാര്യത്തിലും ഈ പച്ചടി മുൻപന്തിയിലാണ്.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ പാഷൻ ഫ്രൂട്ട് മികച്ചതാണെന്ന് നമുക്കറിയാം. പ്രത്യേകിച്ച് മഴക്കാലത്തെ അണുബാധകളെ തടയാൻ ഇതിലെ പോഷകങ്ങൾ സഹായിക്കും. സാധാരണയായി അല്പം പഞ്ചസാര ചേർത്ത് ജ്യൂസായാണ് നാം ഇത് കഴിക്കാറുള്ളത്. എന്നാൽ പച്ചടിക്കുള്ള തൈര് ഉടച്ചെടുക്കുമ്പോൾ അതിലേക്ക് അല്പം പാഷൻ ഫ്രൂട്ട് കൂടി ചേർത്താൽ അസാധ്യ രുചിയുള്ള ഒരു വിഭവം തയ്യാറായി.

ചേരുവകൾ

തേങ്ങ

ഇഞ്ചി

കറിവേപ്പില

പച്ചമുളക്

ജീരകം

കടുക്

തൈര്

പഞ്ചസാര

പാഷൻഫ്രൂട്ട്

ഉപ്പ്

വറ്റൽമുളക്

തയ്യാറാക്കുന്ന വിധം

ചിരകിയ തേങ്ങയിലേക്ക് ചെറിയ കഷ്ണം ഇഞ്ചി, കറിവേപ്പില, ആവശ്യത്തിന് പച്ചമുളക്, അല്പം ജീരകം, കടുക്, കുറച്ച് തൈര് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.

ഒരു ബൗളിൽ അല്പം തൈരും കുറച്ച് പഞ്ചസാരയും ചേർത്ത് നന്നായി ഉടച്ചെടുക്കുക.

ഉടച്ചുവെച്ച തൈരിലേക്ക് ആവശ്യത്തിന് ഉപ്പും പാഷൻ ഫ്രൂട്ട് പൾപ്പും ചേർത്ത് ഇളക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച അരപ്പുകൂടി ചേർത്ത് നന്നായി യോജിപ്പിക്കണം.

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് കറിവേപ്പിലയും വറ്റൽമുളകും ചേർത്ത് വറുത്തെടുക്കുക. ഈ താളിപ്പ് പച്ചടിയിലേക്ക് ഒഴിക്കുന്നതോടെ സ്വാദിഷ്ടമായ പാഷൻ ഫ്രൂട്ട് പച്ചടി തയ്യാർ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350778/this-is-no-ordinary-pachadi-the-dish-is-pachadi-but-the-star-of-the-show-is-passion-fruit)