---
title: "നളന്ദയിലെ മാ ശീതള ക്ഷേത്രത്തില്‍ മേളയ്ക്കിടെ അപകടം; തിക്കിലും തിരക്കിലുംപെട്ട് എട്ട് പേർക്ക് ദാരുണാന്ത്യം"
english_title: "bihar sheetla maa temple mela stampede eight dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350756/bihar-sheetla-maa-temple-mela-stampede-eight-dead"
published_at: "2026-03-31T12:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb771d2da19_death_eight.jpg"
keywords: []
---

# നളന്ദയിലെ മാ ശീതള ക്ഷേത്രത്തില്‍ മേളയ്ക്കിടെ അപകടം; തിക്കിലും തിരക്കിലുംപെട്ട് എട്ട് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** **ബിഹാർ: ( **[www.truevisionnews.com]** )** ബിഹാർ നളന്ദയിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് എട്ട് മരണം. മരിച്ചതെല്ലാം സ്‌ത്രീകളാണ്. നിരവധി പേർക്ക് പരിക്കേറ്റു. മഗ്ര ഗ്രാമത്തിലെ ശീതളാഷ്ടമി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും.

## Article Content

**ബിഹാർ: ( **[www.truevisionnews.com]** )** ബിഹാർ നളന്ദയിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് എട്ട് മരണം. മരിച്ചതെല്ലാം സ്‌ത്രീകളാണ്. നിരവധി പേർക്ക് പരിക്കേറ്റു. മഗ്ര ഗ്രാമത്തിലെ ശീതളാഷ്ടമി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും.

ചൈത്രമാസത്തിന്റെ അവസാന ദിവസമായതിനാൽ ഇന്ന് ആയിരക്കണക്കിന് പേരാണ് ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയത്. എല്ലാ ചൊവ്വാഴ്‌ച ദിവസങ്ങളിലും ക്ഷേത്രത്തിൽ തിക്കും തിരക്കുമുണ്ടാകാറുണ്ടെന്നും അധികാരികളുടെ കെടുകാര്യസ്ഥതയാണ് അപകടത്തിന് കാരണമായതെന്നും ചില ഭക്തർ ആരോപിച്ചു. ഭരണകൂട പ്രതിനിധികൾ സ്ഥലത്തെത്തിയില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350756/bihar-sheetla-maa-temple-mela-stampede-eight-dead)