---
title: "ജോലി വാഗ്ദാനം ചെയ്ത് പീഡനം: കൗൺസിലർ പ്രശോഭിനെതിരെ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി, പ്രതി ഒളിവിൽ തന്നെ, ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് പോലീസ്"
english_title: "Survivor's confidential statement recorded against Councilor Prasob"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350710/survivors-confidential-statement-recorded-against-councilor-prasob"
published_at: "2026-03-31T09:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb49d0b9096_Survivors_confidential_statement_recorded_against_Councilor_Prasob.jpg"
keywords: []
---

# ജോലി വാഗ്ദാനം ചെയ്ത് പീഡനം: കൗൺസിലർ പ്രശോഭിനെതിരെ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി, പ്രതി ഒളിവിൽ തന്നെ, ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് പോലീസ്

> **Lead Summary:** പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വി. വത്സനെതിരെയുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. കേസിലെ അതിജീവിതയുടെ രഹസ്യമൊഴി അന്വേഷണ സംഘത്തിന്റെ പ്രത്യേക ആവശ്യപ്രകാരം പാലക്കാട് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. കോടതി നടപടികൾ പൂർത്തിയായതോടെ പ്രതിക്കെതിരെയുള്ള നിയമക്കുരുക്ക് മുറുകുകയാണ്.

## Article Content

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വി. വത്സനെതിരെയുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. കേസിലെ അതിജീവിതയുടെ രഹസ്യമൊഴി അന്വേഷണ സംഘത്തിന്റെ പ്രത്യേക ആവശ്യപ്രകാരം പാലക്കാട് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. കോടതി നടപടികൾ പൂർത്തിയായതോടെ പ്രതിക്കെതിരെയുള്ള നിയമക്കുരുക്ക് മുറുകുകയാണ്.

പ്രശോഭിനെതിരായ തെളിവ് ശേഖരണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഡിജിറ്റൽ തെളിവുകളാണ് പോലീസ് ശേഖരിക്കുന്നത്. ഫോൺ രേഖകൾ, സന്ദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. ബലാത്സംഗം, എസ്‌സി എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തതോടെ പ്രശോഭ് ഒളിവിൽ പോയിരിക്കുകയാണ്. പ്രതി കേരളം വിട്ടതായാണ് സൂചന. മുൻകൂർ ജാമ്യത്തിനായുള്ള ശ്രമങ്ങൾക്കിടയിലാണ് പ്രശോഭ് ഒളിവിൽ കഴിയുന്നതെന്നാണ് പൊലീസ് നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350710/survivors-confidential-statement-recorded-against-councilor-prasob)