---
title: "പൂനെയിൽ കനത്ത മഴയും ആലിപ്പഴ വീഴ്ചയും; ചൂടിന് ആശ്വാസം, ജനജീവിതം ദുസ്സഹം"
english_title: "Heavy rain and hailstorm in Pune; relief from heat, life difficult for people"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350707/heavy-rain-and-hailstorm-in-pune-relief-from-heat-life-difficult-for-people"
published_at: "2026-03-31T09:33:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb47f7a6968_Heavy_rain_and_hailstorm_in_Pune.jpg"
keywords: []
---

# പൂനെയിൽ കനത്ത മഴയും ആലിപ്പഴ വീഴ്ചയും; ചൂടിന് ആശ്വാസം, ജനജീവിതം ദുസ്സഹം

> **Lead Summary:** പൂനെ:കനത്ത ചൂടിന് ആശ്വാസമായി മഴയെത്തിയെങ്കിലും ആലിപ്പഴ വീഴ്ചയിൽ ജനജീവിതം തടസ്സപ്പെടുന്ന സ്ഥിതിയാണ് മഹാരാഷ്ട്രയിലെ പൂനെയിലുള്ളത്. തിങ്കളാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത ശക്തമായ മഴയ്ക്കൊപ്പം ആലിപ്പഴ വീഴ്ചയുമുണ്ടായി. അന്തരീക്ഷത്തിലുണ്ടായ പെട്ടെന്നുള്ള മാറ്റങ്ങളും പടിഞ്ഞാറൻ ഇന്ത്യയിലേക്കുള്ള ഈർപ്പത്തിന്റെ വരവുമാണ് ഈ അപ്രതീക്ഷിത പ്രതിഭാസത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ചൂടിൽ നിന്ന് ആശ്വാസം ലഭിച്ചെങ്കിലും ആലിപ്പഴ വീഴ്ച ജനങ്ങളെ ഏറെ വലച്ചു.

## Article Content

പൂനെ:കനത്ത ചൂടിന് ആശ്വാസമായി മഴയെത്തിയെങ്കിലും ആലിപ്പഴ വീഴ്ചയിൽ ജനജീവിതം തടസ്സപ്പെടുന്ന സ്ഥിതിയാണ് മഹാരാഷ്ട്രയിലെ പൂനെയിലുള്ളത്. തിങ്കളാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത ശക്തമായ മഴയ്ക്കൊപ്പം ആലിപ്പഴ വീഴ്ചയുമുണ്ടായി. അന്തരീക്ഷത്തിലുണ്ടായ പെട്ടെന്നുള്ള മാറ്റങ്ങളും പടിഞ്ഞാറൻ ഇന്ത്യയിലേക്കുള്ള ഈർപ്പത്തിന്റെ വരവുമാണ് ഈ അപ്രതീക്ഷിത പ്രതിഭാസത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ചൂടിൽ നിന്ന് ആശ്വാസം ലഭിച്ചെങ്കിലും ആലിപ്പഴ വീഴ്ച ജനങ്ങളെ ഏറെ വലച്ചു.

പൂനെയിലും പശ്ചിമഘട്ട മേഖലയിലും മേഘാവൃതമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അറബിക്കടലിൽ നിന്നുള്ള ഈർപ്പവും അന്തരീക്ഷത്തിന്റെ താഴത്തെ തട്ടിലുള്ള അസ്ഥിരതയുമാണ് മഴയ്ക്കും രൂക്ഷമായ ആലിപ്പഴ വീഴ്ചയ്ക്കും പ്രധാന കാരണമായിട്ടുള്ളത് . അന്തരീക്ഷത്തിലെ താപനില വ്യത്യാസം കൂടുതലുള്ള പ്രീ-മൺസൂൺ കാലയളവിൽ ഇത്തരത്തിലുള്ള ഇടിമിന്നലോട് കൂടിയ മഴ സാധാരണമാണ്. മഴ വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്നും ഈ ആഴ്ച പകുതിയോടെ മുംബൈയിലും മഴ ലഭിച്ചേക്കുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ശക്തമായ കാറ്റോടുകൂടിയ ഇടിമിന്നൽ പല ജില്ലകളെയും ബാധിച്ചേക്കാം. ഇത് വെള്ളക്കെട്ടിനും ഗതാഗത തടസ്സങ്ങൾക്കും കാരണമായേക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350707/heavy-rain-and-hailstorm-in-pune-relief-from-heat-life-difficult-for-people)