---
title: "'മരിച്ചവരെ പോക്കറ്റ് അടിച്ചില്ലേ, നിന്നനിൽപ്പിൽ കള്ളംപറഞ്ഞ് രക്ഷപ്പെടുന്നവരെ നുണയൻ എന്നല്ലാതെ എന്ത് വിളിക്കും'; നേരിട്ട് സംവാദത്തിനില്ലെന്ന സൂചന നൽകി മുഖ്യമന്ത്രി "
english_title: "Debate with VD Satheesan has begun says CM Pinarayi Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350700/debate-with-vd-satheesan-has-begun-says-cm-pinarayi-vijayan"
published_at: "2026-03-31T08:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb3710f1860_pinarayi.jpg"
keywords: []
---

# 'മരിച്ചവരെ പോക്കറ്റ് അടിച്ചില്ലേ, നിന്നനിൽപ്പിൽ കള്ളംപറഞ്ഞ് രക്ഷപ്പെടുന്നവരെ നുണയൻ എന്നല്ലാതെ എന്ത് വിളിക്കും'; നേരിട്ട് സംവാദത്തിനില്ലെന്ന സൂചന നൽകി മുഖ്യമന്ത്രി 

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) **പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി നേരിട്ട് സംവാദത്തിന് ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറാായി വിജയന്‍. വികസനകാര്യത്തിലുള്ള സംവാദം വേണമെന്ന് പ്രതിപക്ഷ നേതാവിന് തോന്നിയത് വളരെ നല്ല കാര്യമാണ്. ഇന്നലെ രാവിലെ 9 മണിമുതല്‍ സംവാദം ആരംഭിച്ചുകഴിഞ്ഞു. സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ നേട്ടങ്ങള്‍ താന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. അതില്‍ തര്‍ക്കമുണ്ടെങ്കില്‍ പറയണം. വിമര്‍ശനം ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണം. സംവാദം നമുക്ക് തുടരാം എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മാതൃഭൂമി ദിനപത്രത്തിലെഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) **പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി നേരിട്ട് സംവാദത്തിന് ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറാായി വിജയന്‍. വികസനകാര്യത്തിലുള്ള സംവാദം വേണമെന്ന് പ്രതിപക്ഷ നേതാവിന് തോന്നിയത് വളരെ നല്ല കാര്യമാണ്. ഇന്നലെ രാവിലെ 9 മണിമുതല്‍ സംവാദം ആരംഭിച്ചുകഴിഞ്ഞു. സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ നേട്ടങ്ങള്‍ താന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. അതില്‍ തര്‍ക്കമുണ്ടെങ്കില്‍ പറയണം. വിമര്‍ശനം ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണം. സംവാദം നമുക്ക് തുടരാം എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മാതൃഭൂമി ദിനപത്രത്തിലെഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

'വൈകിയാണെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ. പക്ഷേ, ഇതിനേക്കാള്‍ നല്ല വേദി നിയമസഭയായിരുന്നു. കേരളത്തെ ലോകോത്തര നിലവാരത്തില്‍ എത്തിക്കാന്‍ കഴിഞ്ഞ പത്തുവര്‍ഷങ്ങളെ മുഖാമുഖം വിശദീകരിക്കാനും അതിന്മേലുള്ള വിമര്‍ശനങ്ങള്‍ തെറ്റുകുറ്റങ്ങളെപറ്റി ചര്‍ച്ച നടത്താനും കഴിയുമായിരുന്നു. പ്രതിപക്ഷം നഷ്ടപ്പെടുത്തിയത് ഈ അവസരമാണ്. നേര്‍ക്കുനേര്‍ സംവാദം ഒഴിവാക്കിയ പ്രതിപക്ഷത്തിന്റെ ബുദ്ധി ചില്ലറയല്ല. പ്രൊഫഷണല്‍ ഏജന്‍സികളെ ഉപയോഗിച്ച് നാട്ടില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന നുണകള്‍ തത്സമയം പൊളിയുമല്ലോ', എന്നും മുഖ്യമന്ത്രി പറഞ്ഞു.

മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പിരിച്ച പണം എത്രയാണെന്നും മരിച്ചവരെ പോക്കറ്റടിച്ചവരല്ലേ നിങ്ങള്‍ എന്നും മുഖ്യമന്ത്രി ചോദിച്ചു. മൃതദേഹത്തില്‍ നിന്നും പണം മോഷ്ടിക്കുന്നവരെ വിളിക്കുന്ന പേര് ആരെയും വിളിക്കരുതെന്ന് തനിക്കുണ്ട്. കോണ്‍ഗ്രസുകാര്‍ക്ക് ആ വിളിപ്പേര് വീഴരുതെന്ന് തനിക്കുമാത്രം ആഗ്രഹമുണ്ടായിട്ട് കാര്യമുണ്ടോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മേപ്പാടി പഞ്ചായത്ത് ഇപ്പോള്‍ ഭരിക്കുന്നത് യുഡിഎഫ് ആണ്. പക്ഷെ, ഇവിടെ വീടുകള്‍ വെയ്ക്കുന്നതിന് കേരള പഞ്ചായത്ത് ബില്‍ഡിങ് റൂള്‍സ് പ്രകാരം അനുമതിപത്രം ലഭിക്കുന്നതിന് അപേക്ഷപോലും നല്‍കിയിട്ടില്ല. നിന്നനില്‍പ്പില്‍ കള്ളംപറഞ്ഞ് തടിതപ്പാന്‍ നോക്കുന്ന വരെ നുണയന്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടതില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

അഞ്ച് വര്‍ഷത്തിനിടെ ഒരു മന്ത്രിക്കെതിരെ പോലും അഴിമതി ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. സ്വര്‍ണ്ണക്കൊള്ളയിലും പ്രതിപക്ഷത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു. എസ്പിജി സുരക്ഷയുള്ള സോണിയാ ഗാന്ധിയുടെ വസതിയില്‍ സ്വര്‍ണം കട്ടവനും വാങ്ങിയവനും ഇടനിലക്കാരനും ഒത്തുകൂടിയത് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. എല്ലാം അറിഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി പത്തനംതിട്ടയില്‍ നിങ്ങളെ നോക്കിയാണ് പാട്ട് പാടിയതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350700/debate-with-vd-satheesan-has-begun-says-cm-pinarayi-vijayan)