---
title: "‘രാജ്യം മാവോയിസ്റ്റ് മുക്തം’; ചുവപ്പ് ഭീകരത ഔദ്യോഗികമായി അവസാനിച്ചെന്ന് അമിത് ഷാ"
english_title: "Home Minister Amit Shah declares country Maoist-free"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350677/home-minister-amit-shah-declares-country-maoist-free"
published_at: "2026-03-30T21:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca9afb860a1_amit_shah.jpg"
keywords: []
---

# ‘രാജ്യം മാവോയിസ്റ്റ് മുക്തം’; ചുവപ്പ് ഭീകരത ഔദ്യോഗികമായി അവസാനിച്ചെന്ന് അമിത് ഷാ

> **Lead Summary:** ദില്ലി: രാജ്യം നക്സൽ മുക്തമാക്കിയത് നരേന്ദ്രമോദിയാണെന്ന് അമിത് ഷാ. പാർലമെന്റിൽ നക്സൽ വിരുദ്ധ നടപടികളിലെ ചർച്ചയിലായിരുന്നു അമിത് ഷായുടെ വാക്കുകൾ. ആയുധം കയ്യിലെടുക്കുന്നവരെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കിയ അമിത് ഷാ മാവോയിസ്റ്റുകളെ ഇല്ലാതാക്കിയത് മോദി സർക്കാരാണെന്നും കൂട്ടിച്ചേർത്തു. മാവോവാദികളെ ആരാധിക്കുന്നവരാണ് പ്രതിപക്ഷം. ബസ്തർ നിലവിൽ നക്സൽ ഭീഷണിയിൽ നിന്ന് ഏറെക്കുറെ മുക്തമായിട്ടുണ്ട്. വികസനമാണ് നിലവിൽ ഇവിടെയുള്ളത്. വികസനം എത്താതിരുന്നത് കൊണ്ടാണ് ഈ മേഖലകളിൽ നക്സലിസം വളർന്നത്.

## Article Content

ദില്ലി: രാജ്യം നക്സൽ മുക്തമാക്കിയത് നരേന്ദ്രമോദിയാണെന്ന് അമിത് ഷാ. പാർലമെന്റിൽ നക്സൽ വിരുദ്ധ നടപടികളിലെ ചർച്ചയിലായിരുന്നു അമിത് ഷായുടെ വാക്കുകൾ. ആയുധം കയ്യിലെടുക്കുന്നവരെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കിയ അമിത് ഷാ മാവോയിസ്റ്റുകളെ ഇല്ലാതാക്കിയത് മോദി സർക്കാരാണെന്നും കൂട്ടിച്ചേർത്തു. മാവോവാദികളെ ആരാധിക്കുന്നവരാണ് പ്രതിപക്ഷം. ബസ്തർ നിലവിൽ നക്സൽ ഭീഷണിയിൽ നിന്ന് ഏറെക്കുറെ മുക്തമായിട്ടുണ്ട്. വികസനമാണ് നിലവിൽ ഇവിടെയുള്ളത്. വികസനം എത്താതിരുന്നത് കൊണ്ടാണ് ഈ മേഖലകളിൽ നക്സലിസം വളർന്നത്.

എന്തുകൊണ്ടാണ് ബസ്തറിൽ ആദിവാസികളെ കോൺഗ്രസ് സർക്കാരുകൾ അവഗണിച്ചത്? നരേന്ദ്രമോദി രാജ്യത്തെ പാവപ്പെട്ടവരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തി. ബസ്റ്ററിന്റെ പുരോഗതി മാവോയിസം ആണ് തടസ്സപ്പെടുത്തിയത്. ചുവപ്പ് ഭീകരത വികസനം തടസ്സപ്പെടുത്തിയെന്നും ഗോത്ര വിഭാഗക്കാർക്ക് വേണ്ടി കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. സിആർപിഎഫ് ജവാന്മാരും ഛത്തീസ്ഗഡ് പോലീസും വിശ്രമമില്ലാതെ പോരാടുന്നു. കഴിഞ്ഞ 12 വർഷമായി മാവോയിസം ഇല്ലാതാക്കാൻ നിരന്തരം പ്രയത്നിക്കുന്നു.

പ്രതിപക്ഷം നക്സലുകളെ ഭഗത് സിംഗിനോടും ബിർസസാ മുണ്ടയോടുമാണ് ഉപമിക്കുന്നത്. എന്നാൽ ഇവർ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ചവരാണ്. ദാരിദ്ര്യം ഇല്ലാതാക്കാനാണ് നക്സലിസം വന്നതെന്നാണ് ഇവർ വാദിച്ചത്. എന്നാൽ മാവോയിസം കൊണ്ടാണ് ദാരിദ്ര്യം ഉണ്ടായത്. മാവോയിസ്റ്റുകള്‍ രാജ്യത്ത് നിരവധിപേരെ കൊലപ്പെടുത്തി. ജമ്മു കശ്മീരില്‍ ഭീകരര്‍ കൊല്ലപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ പേരെ മാവോയിസ്റ്റുകള്‍ കൊന്നു. ആദിവാസികളെ നക്സലുകൾ തെറ്റിദ്ധരിപ്പിച്ചു. നിരപരാധികളായ ഗോത്ര വിഭാഗങ്ങൾക്ക് ആയുധങ്ങൾ നൽകി. ആദിവാസി മേഖലകളിലേക്ക് വികസനം ചെല്ലരുതെന്ന് നക്സലുകൾ ഉറപ്പ് വരുത്തുകയാണ് ചെയ്തതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350677/home-minister-amit-shah-declares-country-maoist-free)