---
title: "റിയാസിന് അന്തസുള്ള എതിരാളിയെ കിട്ടിയില്ല, വാ തുറന്നാല്‍ അധിക്ഷേപം മാത്രം; പി.വി. അന്‍വറിനെ പരിഹസിച്ച് എം. സ്വരാജ്"
english_title: "m swaraj about pv anvar says he is not a good candidate against pa muhammed riyas"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350668/m-swaraj-about-pv-anvar-says-he-is-not-a-good-candidate-against-pa-muhammed-riyas"
published_at: "2026-03-30T19:41:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca854519415_m_swaraj.jpg"
keywords: []
---

# റിയാസിന് അന്തസുള്ള എതിരാളിയെ കിട്ടിയില്ല, വാ തുറന്നാല്‍ അധിക്ഷേപം മാത്രം; പി.വി. അന്‍വറിനെ പരിഹസിച്ച് എം. സ്വരാജ്

> **Lead Summary:** **കോഴിക്കോട്: **ബേപ്പൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെ പരിഹസിച്ച് സിപിഐഎം നേതാവ് എം. സ്വരാജ്. പി.എ. മുഹമ്മദ് റിയാസിന് അന്തസുള്ള എതിരാളിയെ കിട്ടിയില്ല. വാ തുറന്നാല്‍ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് അന്‍വര്‍ ചെയ്യുന്നതെന്നും എം സ്വരാജ് പറഞ്ഞു.

## Article Content

**കോഴിക്കോട്: **ബേപ്പൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെ പരിഹസിച്ച് സിപിഐഎം നേതാവ് എം. സ്വരാജ്. പി.എ. മുഹമ്മദ് റിയാസിന് അന്തസുള്ള എതിരാളിയെ കിട്ടിയില്ല. വാ തുറന്നാല്‍ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് അന്‍വര്‍ ചെയ്യുന്നതെന്നും എം സ്വരാജ് പറഞ്ഞു.

അന്‍വര്‍ വ്യക്തിപരമായി പകപോക്കുകയാണ്. വിദ്വേഷ പ്രചരണമാണ് നടത്തുന്നതെന്നും എം. സ്വരാജ് പറഞ്ഞു. കേരളത്തില്‍ പത്ത് വര്‍ഷത്തിനിടെ നിരവധി വികസന നേട്ടങ്ങള്‍ ഉണ്ടായി. സമാധാനമായി കിടന്ന് ഉറങ്ങാന്‍ കഴിയുന്നതാണ് കേരളത്തിന്റെ വലിയ നേട്ടമെന്നും സ്വരാജ് പറഞ്ഞു.

കേരളത്തില്‍ വര്‍ഗീയവാദികള്‍ മാളത്തില്‍ പോയി ഒളിച്ചു. അവര്‍ക്ക് പുറത്ത് കടക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍. വര്‍ഗീയതയെ പ്രീണിപ്പിക്കാന്‍ എല്‍ഡിഎഫ് ഇല്ല. എല്ലാ തരം വര്‍ഗീയതയും എതിര്‍ക്കപ്പെടേണ്ടതാണെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ അനുചിതമായ ഇടപെടലാണ് മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായത്. മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനങ്ങളില്‍ എല്ലാവര്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ചു എന്ന് വരില്ലെന്നും എം സ്വരാജ് കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350668/m-swaraj-about-pv-anvar-says-he-is-not-a-good-candidate-against-pa-muhammed-riyas)