---
title: "പാരാസെയിലിങ്ങിനിടെ കയർ പൊട്ടി; ഗോവയിൽ വിനോദസഞ്ചാരി കടലിൽ വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Rope breaks while parasailing; tourist falls into sea in Goa, barely escapes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350650/rope-breaks-while-parasailing-tourist-falls-into-sea-in-goa-barely-escapes"
published_at: "2026-03-30T16:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca5ee7079ca_barely_escapes.jpg"
keywords: []
---

# പാരാസെയിലിങ്ങിനിടെ കയർ പൊട്ടി; ഗോവയിൽ വിനോദസഞ്ചാരി കടലിൽ വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** പനാജി: ഗോവയിലെ പ്രശസ്തമായ ബാഗ ബീച്ചിൽ പാരാസെയിലിങ്ങിനിടെ കയർ പൊട്ടി വിനോദസഞ്ചാരി കടലിൽ വീണു. വിനോദസഞ്ചാരി വായുവിലായിരിക്കെ പാരച്യൂട്ട് ബോട്ടുമായി ബന്ധിപ്പിച്ചിരുന്ന കയർ പെട്ടെന്ന് വേർപെടുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ ലൈഫ് ഗാർഡുകൾ കടലിൽ പതിച്ച സഞ്ചാരിയെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

## Article Content

പനാജി: ഗോവയിലെ പ്രശസ്തമായ ബാഗ ബീച്ചിൽ പാരാസെയിലിങ്ങിനിടെ കയർ പൊട്ടി വിനോദസഞ്ചാരി കടലിൽ വീണു. വിനോദസഞ്ചാരി വായുവിലായിരിക്കെ പാരച്യൂട്ട് ബോട്ടുമായി ബന്ധിപ്പിച്ചിരുന്ന കയർ പെട്ടെന്ന് വേർപെടുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ ലൈഫ് ഗാർഡുകൾ കടലിൽ പതിച്ച സഞ്ചാരിയെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ബോട്ടിൽനിന്ന് പാരച്യൂട്ട് ഉയർന്നുപൊങ്ങിയതിന് തൊട്ടുപിന്നാലെയാണ് ബലമുള്ള കയർ അപ്രതീക്ഷിതമായി പൊട്ടിയത്. ഈ സമയം ബോട്ടിലുണ്ടായിരുന്നവർ നിലവിളിക്കുന്നത് വിഡിയോയിൽ കേൾക്കാം. എന്നാൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ബോട്ടിലെ ജീവനക്കാർ ഒപ്പമുള്ളവർക്ക് നിർദേശം നൽകുന്നുണ്ടായിരുന്നു. വായുവിൽ നിയന്ത്രണംവിട്ട പാരച്യൂട്ട് പിന്നീട് കടലിലേക്ക് താഴ്ന്നു. ലൈഫ് ഗാർഡുകളും ജീവനക്കാരും ചേർന്ന് ഉടൻ തന്നെ സഞ്ചാരിയെ സുരക്ഷിതമായി കരക്കെത്തിച്ചു. വിനോദസഞ്ചാരികൾ എക്സിൽ പങ്കുവെച്ച അപകടത്തിന്റെ വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

> "സിന്ദഗി നാ മിലേഗി ദുബാര" എന്ന സിനിമയെ അനുസ്മരിപ്പിക്കുന്നതാണ് ഈ സംഭവമെന്ന് പലരും കമന്റുകളിൽ കുറിച്ചു. തായ്‌ലൻഡിലെ ഫുക്കറ്റിലും സമാനമായ അനുഭവം ഉണ്ടായതായി ചില വിദേശ സഞ്ചാരികളും വിഡിയോയ്ക്ക് താഴെ പ്രതികരിച്ചു. ഗോവയിലെ ബീച്ചുകളിൽ സാഹസിക വിനോദങ്ങൾക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

> [<blockquote class="twitter-tweet">](https://t.co/ZYAY3zWo04)

[Repeat with me - Never Ever do any adventure activity in India. ](https://t.co/ZYAY3zWo04)

[Yesterday while doing parasailing in Goa, a cable got snapped. pic.twitter.com/ZYAY3zWo04](https://t.co/ZYAY3zWo04)

[— Suraj Kumar Talreja (@suritalreja) March 30, 2026](https://t.co/ZYAY3zWo04)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350650/rope-breaks-while-parasailing-tourist-falls-into-sea-in-goa-barely-escapes)