---
title: "സ്കൂൾ വിദ്യാർത്ഥികൾക്കായി അവധിക്കാല കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു"
english_title: "Applications invited for vacation courses"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350644/applications-invited-for-vacation-courses"
published_at: "2026-03-30T16:39:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca5a29d7457_22.jpg"
keywords: []
---

# സ്കൂൾ വിദ്യാർത്ഥികൾക്കായി അവധിക്കാല കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **തിരുവനന്തപുരം: [ **വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വെക്കേഷൻ കോഴ്‌സുകൾ ആരംഭിക്കുന്നു.

## Article Content

**തിരുവനന്തപുരം: [ **വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വെക്കേഷൻ കോഴ്‌സുകൾ ആരംഭിക്കുന്നു.

ഏപ്രിൽ, മേയ് മാസങ്ങളിലായി നടക്കുന്ന ഈ പരിപാടികളിൽ ബേസിക് ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടർ ഓഫീസ് പാക്കേജ്, വെബ് പ്രോഗ്രാമിംഗ്, ഹാർഡ്‌വെയർ തുടങ്ങിയ കോഴ്‌സുകൾ ഉൾപ്പെടുന്നു. കൂടാതെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഗ്രാഫിക് ഡിസൈനിംഗ്, റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ആധുനിക വിഷയങ്ങളിലും പരിശീലനം നൽകുന്നുണ്ട്.

ഈ കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെൽ ഓഫീസിൽ നിന്നും അപേക്ഷാഫാറങ്ങൾ കൈപ്പറ്റാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 8075289889 അല്ലെങ്കിൽ 9495830907 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350644/applications-invited-for-vacation-courses)