---
title: "മഞ്ഞളും മുളകുമില്ലാത്ത മാന്ത്രിക രുചി; വെറൈറ്റി ചിക്കൻ കറി തിരയുന്നവർക്കായി ഒരു 'വൈറ്റ് ഡിഷ്'"
english_title: "How to prepare white chicken curry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350619/how-to-prepare-white-chicken-curry"
published_at: "2026-03-30T14:57:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca42660e83a_17.jpg"
keywords: []
---

# മഞ്ഞളും മുളകുമില്ലാത്ത മാന്ത്രിക രുചി; വെറൈറ്റി ചിക്കൻ കറി തിരയുന്നവർക്കായി ഒരു 'വൈറ്റ് ഡിഷ്'

> **Lead Summary:** **[**നല്ല ക്രീമി സ്വാദും കൊതിപ്പിക്കുന്ന മണവുമുള്ള വൈറ്റ് ചിക്കൻ കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. സാധാരണ ചിക്കൻ കറികളിൽ നിന്ന് വ്യത്യസ്തമായി ഇതിൽ മഞ്ഞൾപ്പൊടിയോ മുളകുപൊടിയോ ചേർക്കാത്തതുകൊണ്ടാണ് ഇതിന് വെള്ള നിറം ലഭിക്കുന്നത്.

## Article Content

**[**നല്ല ക്രീമി സ്വാദും കൊതിപ്പിക്കുന്ന മണവുമുള്ള വൈറ്റ് ചിക്കൻ കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. സാധാരണ ചിക്കൻ കറികളിൽ നിന്ന് വ്യത്യസ്തമായി ഇതിൽ മഞ്ഞൾപ്പൊടിയോ മുളകുപൊടിയോ ചേർക്കാത്തതുകൊണ്ടാണ് ഇതിന് വെള്ള നിറം ലഭിക്കുന്നത്.

**ആവശ്യമായ സാധനങ്ങൾ**

*ചിക്കൻ: 1/2 കിലോ *

*സവാള: 2 എണ്ണം *

*ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 വലിയ സ്പൂൺ*

*പച്ചമുളക്: 4-5 എണ്ണം*

*തൈര്: 1/2 കപ്പ് *

*അണ്ടിപ്പരിപ്പ് : 10-12 എണ്ണം *

*കുരുമുളക് പൊടി: 1 ടീസ്പൂൺ*

*ഗരം മസാല: 1/2 ടീസ്പൂൺ*

*കസൂരി മേത്തി: 1 ടീസ്പൂൺ *

*ഫ്രഷ് ക്രീം: 2 വലിയ സ്പൂൺ*

*ഉപ്പ്: പാകത്തിന്*

*എണ്ണ/നെയ്യ്: ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം**

കഴുകി വൃത്തിയാക്കിയ ചിക്കനിൽ കുറച്ച് തൈരും ഉപ്പും പകുതി കുരുമുളക് പൊടിയും ചേർത്ത് അര മണിക്കൂർ മാറ്റി വെക്കുക. ഒരു പാനിൽ എണ്ണയോ നെയ്യോ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് അരച്ചു വെച്ചിരിക്കുന്ന സവാള ചേർത്ത് നന്നായി വഴറ്റുക. സവാളയുടെ പച്ചമണം മാറണം, എന്നാൽ നിറം ബ്രൗൺ ആകാൻ അനുവദിക്കരുത്.

ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർത്ത് വഴറ്റുക. മാരിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ചിക്കനിൽ നിന്ന് വെള്ളം ഇറങ്ങി വരുന്നത് വരെ കുറഞ്ഞ തീയിൽ വേവിക്കുക.

ചിക്കൻ പകുതി വേവാകുമ്പോൾ ബാക്കിയുള്ള തൈരും പാകത്തിന് ഉപ്പും ചേർക്കുക. ആവശ്യമെങ്കിൽ അല്പം ചൂടുവെള്ളം ഒഴിച്ചു കൊടുക്കാം. ചിക്കൻ നന്നായി വെന്തുകഴിഞ്ഞാൽ ഇതിലേക്ക് അരച്ചു വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് പേസ്റ്റ് ചേർക്കുക. ഇത് കറിക്ക് നല്ല കട്ടിയും ക്രീമി സ്വഭാവവും നൽകും.

അവസാനം ഗരം മസാല, ബാക്കിയുള്ള കുരുമുളക് പൊടി, കസൂരി മേത്തി എന്നിവ ചേർത്ത് ഇളക്കുക. ഏറ്റവും ഒടുവിൽ ഫ്രഷ് ക്രീം കൂടി ചേർത്ത് തീ അണയ്ക്കാം. അധികം തിളപ്പിക്കരുത്. നല്ല ചൂടുള്ള അപ്പത്തിനൊപ്പമോ പൊറോട്ടയ്ക്കൊപ്പമോ നെയ്‌ചോറിനൊപ്പമോ ഈ വൈറ്റ് ചിക്കൻ കറി വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350619/how-to-prepare-white-chicken-curry)