---
title: "വയോധികയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകം, കിണറ്റിൽ തള്ളിയിട്ട മകൻ അറസ്റ്റിൽ"
english_title: "Elderly woman found dead in well Murder son arrested for throwing her into well"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350517/elderly-woman-found-dead-in-well-murder-son-arrested-for-throwing-her-into-well"
published_at: "2026-03-30T08:17:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c9e53fcc370_crime1.jpg"
keywords: []
---

# വയോധികയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകം, കിണറ്റിൽ തള്ളിയിട്ട മകൻ അറസ്റ്റിൽ

> **Lead Summary:** **അഞ്ചാലുംമൂട് (കൊല്ലം): ( **[www.truevisionnews.com]** ) **വയോധികയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തിൽ മകനെ അഞ്ചാലൂംമൂട് പോലീസ് അറസ്റ്റുചെയ്തു. തൃക്കരുവ ഞാറയ്ക്കൽ ആനചുട്ടമുക്കിനു സമീപം ഈരത്തഴികത്ത് പൊന്നമ്മ മരിച്ച സംഭവത്തിലാണ് മകൻ വർഗീസ് പിടിയിലായത്.

## Article Content

**അഞ്ചാലുംമൂട് (കൊല്ലം): ( **[www.truevisionnews.com]** ) **വയോധികയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തിൽ മകനെ അഞ്ചാലൂംമൂട് പോലീസ് അറസ്റ്റുചെയ്തു. തൃക്കരുവ ഞാറയ്ക്കൽ ആനചുട്ടമുക്കിനു സമീപം ഈരത്തഴികത്ത് പൊന്നമ്മ മരിച്ച സംഭവത്തിലാണ് മകൻ വർഗീസ് പിടിയിലായത്.

കഴിഞ്ഞ 15-ന് മൂന്നോടെയാണ് പൊന്നമ്മയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മ കിണറ്റിൽ വീണുകിടക്കുന്നതായി വർഗീസ് ബഹളംവെക്കുന്നതു കേട്ട് ഓടിയെത്തിയ നാട്ടുകാർ അഗ്നിരക്ഷാസേനയെയും പോലീസിനെയും അറിയിച്ചു. കൊല്ലത്തുനിന്നെത്തിയ അഗ്നിരക്ഷാസേന കിണറ്റിൽനിന്ന് പൊന്നമ്മയെ കരയ്ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു.

അഞ്ചാലുംമൂട് പോലീസ് കേസെടുത്ത് ജില്ലാ ആശുപത്രിയിൽ മൃതദേഹപരിശോധന നടത്തി സംസ്‌കരിച്ചു. മൃതദേഹപരിശോധനയിൽ അസ്വാഭാവികത കണ്ടതിനെത്തുടർന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു വർഗീസ്. അമ്മയെ കിണറ്റിൽ തള്ളിയിട്ടതാണെന്ന് വർഗീസ് ചിലരോടു പറഞ്ഞതായി പോലീസിനു വിവരം കിട്ടി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ ഇക്കാര്യം പോലീസിനോടു സമ്മതിക്കുകയായിരുന്നു.

വർഗീസ് മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കുക പതിവായിരുന്നു. സംഭവദിവസം രാവിലെ വർഗീസും അമ്മയും തമ്മിൽ വീട്ടിൽ വഴക്കുനടന്നിരുന്നുവെന്നും പോലീസ് പറഞ്ഞു. അഞ്ചാലുംമൂട് എസ്.എച്ച്.ഒ. അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350517/elderly-woman-found-dead-in-well-murder-son-arrested-for-throwing-her-into-well)